⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Sunday, November 29, 2026
ടിനഹെലിയിൽ വാഹനാപകടം: മൂന്ന് പെണ്ണ്കുട്ടികളുടെ നില ഗുരുതരാവസ്ഥയിൽ
Dublin Malayalam News

ടിനഹെലിയിൽ വാഹനാപകടം: മൂന്ന് പെണ്ണ്കുട്ടികളുടെ നില ഗുരുതരാവസ്ഥയിൽ

ഡബ്ലിൻ: കൗണ്ടി വിക്ലോയിലെ ടിനഹെലിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഡബ്ലിനിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 11.30-ഓടെ കാരിഗ്രോയിൽ വെച്ചാണ് അപകടമുണ്ടായത്. ഒരു വാഹനം നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന കൗമാരക്കാരനായ ഡ്രൈവർക്ക് പരിക്കുകളില്ല. എന്നാൽ, വാഹനത്തിലുണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ടല്ലഘട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും മാറ്റി.

അപകടത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം പോലീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി.

അപകടത്തിന് ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങൾ കൈമാറണമെന്ന് ഗാർഡൈ അഭ്യർത്ഥിച്ചു. സെപ്റ്റംബർ 13-ന് രാത്രി 10 മണിക്കും 11.45-നും ഇടയിൽ ഈ പ്രദേശത്തുകൂടി സഞ്ചരിച്ച ആർക്കെങ്കിലും ക്യാമറ ഫൂട്ടേജ് (ഡാഷ്-ക്യാം ഉൾപ്പെടെ) ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനും പോലീസ് ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് ബാൽറ്റിംഗ്ലാസ് ഗാർഡാ സ്റ്റേഷനുമായി 059 648 2610 എന്ന നമ്പറിലോ, ഗാർഡാ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡാ സ്റ്റേഷനുമായോ ബന്ധപ്പെടാവുന്നതാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Editor
Correspondent