വെക്സ്ഫോർഡ്, അയർലൻഡ്: അയർലൻഡിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്‌റ്ററന്റ് ഉടമ ബിജു വറവുങ്കൽ (53) അന്തരിച്ചു. ഇന്നലെ രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
വെക്സ്ഫോർഡിലെ എന്നിസ്കോർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹോളി ഗ്രെയിൽ റസ്‌റ്ററന്റിന്റെ ഉടമയായിരുന്നു ബിജു വറവുങ്കൽ. പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ് അദ്ദേഹം.
പതിവുപോലെ രാവിലെ ജിമ്മിൽ പോയി വ്യായാമത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ഉടനെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ മെഡിക്കൽ സംഘത്തിൻ്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം വാട്ടർഫോർഡ് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ ബിന്ദു. മക്കൾ: അശ്വിൻ, അർച്ചന.

