• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, September 13, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Cavan Malayalam News

മരണം തേടിയെത്തിയ കില്ലാർണി നാഷണൽ പാർക്ക്: മലയാളി യുവാവ് രഞ്ജു റോസ് കുര്യന് കണ്ണീരോടെ യാത്രാമൊഴി നൽകി പ്രവാസി സമൂഹം

Editor In Chief by Editor In Chief
September 10, 2025
in Cavan Malayalam News, Cork Malayalam News, Donegal Malayalam News, Dublin Malayalam News, Europe News Malayalam, Galway Malayalam News, Ireland Malayalam News, Kildare Malayalam News, Kilkenny Malayalam News, Leitrim Malayalam News, Limerick Malayalam News, Louth Malayalam News, Mayo Malayalam News, Meath Malayalam News, Sligo Malayalam News, Tipperary Malayalam News, Waterford Malayalam News, Wexford Malayalam News, Wicklow Malayalam News, World Malayalam News
0
renju kurian died
15
SHARES
516
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ/കോർക്ക്: നാഷണൽ പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവ് രഞ്ജു റോസ് കുര്യന് (40) അയർലൻഡ് ഇന്ന് കണ്ണീരോടെ വിട നൽകി. കഴിഞ്ഞ ദിവസങ്ങളിൽ അയർലൻഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ വേർപാട്, രഞ്ജുവിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി.

രഞ്ജു കുടുംബമായി താമസിച്ചിരുന്ന കോർക്കിലെ ബാൻഡനിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഇന്ന് രാവിലെ 10.30 മുതൽ ബാൻഡനിലെ ഗബ്രിയേൽ ആൻഡ് ഒ’ഡോണോവൻ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ ആയിരക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. തുടർന്ന്, 11.30-ഓടെ മൃതദേഹം ബാൻഡൻ സെന്റ് പാട്രിക്സ് പള്ളിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് സഭാ അധികാരികളും വൈദികരും നേതൃത്വം നൽകി.

രഞ്ജുവിൻ്റെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞയുടൻ കോഴിക്കോട് നിന്നും പിതാവ് പൂന്തിരുത്തി പി.ഐ. കുര്യനും മാതാവ് റോസ് കുര്യനും കോർക്കിലെത്തിയിരുന്നു. ഇവർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ ഉപ്പുതോട് നിന്നും കോഴിക്കോട് ജില്ലയിലേക്ക് കുടിയേറിയ ഒരു ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു രഞ്ജു. അയർലൻഡിൽ എത്തുന്നതിനു മുൻപ് സിറോ മലബാർ സഭയുടെ കെസിവൈഎം അടക്കമുള്ള സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

2016-ലാണ് രഞ്ജു കുടുംബത്തോടൊപ്പം അയർലൻഡിലേക്ക് കുടിയേറിയത്. കോർക്കിൽ നഴ്‌സായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. ക്രിസ്, ഫെലിക്സ് എന്നിവരാണ് മക്കൾ.

അയർലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കില്ലാർണി നാഷണൽ പാർക്കിലാണ് രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി രഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ ലഭ്യമാവുകയുള്ളൂ.

കോർക്കിലെ മക്കാർത്തി കോച്ചസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജു, അയർലൻഡിലെ പൊതുഗതാഗത ബസ് സർവീസായ എറാനിൽ അഭിമുഖം പാസായി പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. കോർക്ക് കമ്യൂണിറ്റിയിലെ എല്ലാ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന രഞ്ജുവിൻ്റെ ആകസ്മിക മരണം പ്രവാസി സമൂഹത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

ഈ ദുരിത ഘട്ടത്തിൽ രഞ്ജുവിൻ്റെ കുടുംബത്തിന് പിന്തുണയുമായി അയർലൻഡിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും രംഗത്തുണ്ട്.

Tags: Belfast Malayali AssociationCorkCork Pravasi Malayali AssociationDeathdiasporaFuneralGardaíIndian communityIndian Embassy in IrelandIrelandKeralaKerala Association LondonderryKillarneyKillarney National ParkMALAYALAM (Kerala Cultural Association in Ireland)Malayalee Indians (MIND) IrelandMalayaliMalayali Association SligoMayo Malayalee AssociationRaju Rose KurianWaterford Malayali Association
Next Post
lda homes (2)

വടക്കൻ ഡബ്ലിനിൽ 1,162 വീടുകളുടെ നിർമ്മാണം ആരംഭിച്ച് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി

Popular News

  • earthquake jolts russias kamchatka with 71 magnitude tsunami warning issued

    Earthquake in Russia: റഷ്യയിലെ കാംചത്കയിൽ 7.1 തീവ്രതയിൽ ഭൂചലനം: പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

    9 shares
    Share 4 Tweet 2
  • ടിപ്പററിയിൽ വയോധികന് നേരെ ആക്രമണം; നില ഗുരുതരം

    11 shares
    Share 4 Tweet 3
  • അയർലാൻഡിൽ ഡേകെയർ ജീവനക്കാരി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന ആരോപണം; ആശങ്കയിൽ രക്ഷിതാക്കൾ

    11 shares
    Share 4 Tweet 3
  • ബോൾട്ടൻ മലയാളി അസോസിയേഷൻ്റെ ഓണഘോഷം ‘ചിങ്ങനിലാവ് 2025’ സെപ്റ്റംബർ 27ന്; കലാഭവൻ ദിലീപും സംഘവും മുഖ്യ ആകർഷണം

    9 shares
    Share 4 Tweet 2
  • കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതന് 7 വർഷം തടവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

Join our WhatsApp group to get real-time updates and engage in discussions

Stay updated with the latest news from Europe!

Click to Join

No thanks, I’m not interested