ഇന്ന് വൈകുന്നേരം ഡബ്ലിനിൽ വേൾഡ് വാർ ടു സമയത്തെ പൊട്ടാതെ കിടന്ന ഒരു ബോംബ് കണ്ടെത്തി. ക്ലോണ്ടാർഫിലെ റെസിഡൻഷ്യൽ ഏരിയയായ സെന്റ് ജോൺസ് വുഡ്സാണ് സ്ഥലം. വൈകുന്നേരം നാലു മണിക്ക് ആണ് സംഭവം. ഗാർഡ ഡിഫെൻസ് ഫോഴ്സ് ഈഓടി വിദഗ്ധർ എന്നിവർ പെട്ടന്ന് തന്നെ സ്ഥലത്തെത്തി.
റിപോർട്ടുകൾ അനുസരിച്ചു എസ്റ്റേറ്റിന്റെ ഗ്രൗണ്ടിൽ നിന്നാണ് ബോംബ് കണ്ടെത്തിയതെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. ബോംബ് നിർവീര്യം ആകുന്ന ട്രക്ക് അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
സെന്റ് ജോൺസ് വുഡ് പരിസരം ഇപ്പോൾ പൊതുജനങ്ങൾക്ക് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഉദ്യോഗസ്ഥർ പുലർത്തുന്ന ജാഗ്രത കാരണം പ്രദേശം പൂർണമായും സീൽ ചെയ്തിട്ടുണ്ട്.
ഓപ്പറേഷനെ കുറിച്ച്, തങ്ങൾക്ക് ഇപ്പോൾ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്ന് പ്രതിരോധ സേനാ വക്താവ് അറിയിച്ചു. ഓപ്പറേഷൻ അവസാനിച്ചതിന് ശേഷം വിവരങ്ങൾ ലഭ്യമാകുമെന്ന് ഊന്നിപ്പറയുകയും ചെയ്തു.