• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

അതിവിപുലമായ ഓണാഘോഷ പരിപാടികളുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ; “ശ്രാവണം -24” സെപ്റ്റംബർ 8 ഞായറാഴ്ച.

Editor by Editor
September 3, 2024
in Waterford Malayalam News
0
Waterford Malayalee Association
12
SHARES
388
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ അത്തപ്പൂക്കളം, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, കില്‍ക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം ഫ്ലാഷ്‌മൊബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മലയാളി മങ്ക മത്സരം , വടംവലി മത്സരം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെ അയർലണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട ഹോളിഗ്രയിൽ റസ്റ്റോറൻറ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വിവിധതരത്തിലുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.

“ശ്രാവണം -24″ന് മാറ്റു കൂട്ടുവാൻ പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരക്കുന്ന “ഓൺ- ആഘോഷം ” സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓഫ് സ്റ്റേജ് മത്സരങ്ങളായ കാരംസ് , ചെസ്, ചീട്ടുകളി എന്നിവയും നടത്തപ്പെടുന്നു. വിജയികളാകുന്നവർക്ക് ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. വൈകിട്ട് ഏഴു മണിയോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കുന്നതാണ്.

വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.

വാർത്ത – ഷാജു ജോസ്

Tags: IrelandOnam 2024WaterfordWaterford MalayaleeWMA
Next Post
Shocking Revelations of Abuse in Irish Religious Schools

ഐറിഷ് മതവിദ്യാലയങ്ങളിലെ അബ്യൂസുകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട റിപ്പോർട്ട് പുറത്ത്

Popular News

  • ireland christmas 2025 a season of light and community..

    അയർലൻഡ് ക്രിസ്മസ് 2025: തണുപ്പിലും ആവേശം ചോരാതെ ആഘോഷങ്ങൾ

    9 shares
    Share 4 Tweet 2
  • മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha