ഡബ്ലിൻ : ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്, വാട്ടർഫോർഡ് അക്കാഡമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്‌സ് (വാമ) സ്റ്റേജിൽ നടത്തപ്പെട്ട റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഡ ഗംഭീരമായി ,ജനുവരി 27 ശനിയാഴ്ച വൈകിട്ട് നാലു മണിമുതൽ കുട്ടികളൾക്കായി നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിംഗ് ആൻഡ് പെൻസിൽ ഡ്രോയിങ് മത്സരം മികവുറ്റതായിരുന്നു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ഒ.ഐ.സി.സി അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പുന്നമട ജോർജ്കുട്ടി, യൂത്ത് വിങ് പ്രസിഡന്റ് കുരുവിള ജോർജ് തുടങ്ങിയവർക്കൊപ്പം വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിച്ചു . ഫാദർ. ജോമോൻ കാക്കനാട്ട് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .
വാട്ടർഫോർഡ് കൗണ്ടി കൗൺസിലേഴ്സ് ആയ ഐമൻ ക്യൂൻലാൻ ,സ്റ്റെഫെനി കീറ്റിംഗ് , ഫാദർ മാത്യു കെ മാത്യു ,സെബിൻ ജോസ് , സിജോ ഡേവിഡ് എന്നിവർ വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഒ ഐ സി സി വാട്ടർഫോർഡ് യൂണിറ്റ് കുടുബാംഗങ്ങൾ കൂടി ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ , Angel Beats വാട്ടർഫോർഡ് അണിയിച്ച് ഒരുക്കിയ മ്യൂസിക്കൽ നൈറ്റ്സ് , വിഭവ സമൃദ്ധമായ ഡിന്നർ ഇവയൊക്കെ തന്നെ പരിപാടികൾക് മികവുറ്റതാക്കി . മികച്ച സംഘാടന മികവോടെ പരിപാടികൾക്ക് ആദ്യാവസാനം മുൻപന്തിയിൽ നിന്ന് ‘ നേതൃത്വം നൽകിയത് പ്രതീഷ് ജോസ് ,വിബിൻ ജോൺ തോമസ്സ്, ജയ പ്രിൻസ് , ഡെന്നി ഡൊമിനിക്ക് . ഷിബു രാജേന്ദ്രൻ , എമിൽ ജോൺ, ഗ്രേയ്സ് ജേക്കബ്ബ് , വിനീഷ് തങ്കച്ചൻ, ആൻറണി പടയാട്ടിൽ , നിജാദ് റഷീദ് ,ജോബിൻ കെ ബേബി , ഡാൽസ് ജോർജ്ജ് , പ്രസാദ് ജോർജ്ജ് , നെൽവിൻ റഫേൽ ,ജിജോ കുര്യക്കോസ് തുടങ്ങിയവർ ആയിരുന്നു. രാത്രി പത്തു മണിയോട് കൂടി പരിപാടി അവസാനിച്ചു.