സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 31നു മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും .
രാവിലെ 10 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി മീഡിയ ഓഫീസർ ഡയസ് സേവിയർ അറിയിച്ചു .
എട്ടു കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ് ,അതോടൊപ്പം വനിതകളുടെ ടീമുകളും മാറ്റുരക്കുന്നു.
ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്റ് അനിർബാൻ ബാന്ജായുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .
പ്രമുഖ നളപാചകവിദഗ്ദൻ മാർട്ടിൻ വർഗീസാണ് ഇത്തവണ സദ്യ തയാറാക്കുന്നത് .
ഓൺലൈൻ ബുക്കിംഗ് ലിങ്ക് : https://www.tickettailor.com/events/sligoindians/1342644