സ്ലൈഗോയിലെ പ്രഥമ മലയാളി കൂട്ടായ്മ – മലയാളി അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ (MAS) ഉദ്ഘാടനവും പ്രഥമ കുടുംബ സംഗമവും നവംബർ 4 ശനിയാഴ്ച വൈകീട്ട് 3:30 മുതൽ രാത്രി 9 മണി വരെ രത്‌കോമാർക് നാഷണൽ സ്കൂൾ ഹാളിൽ നടത്തപ്പെടും.
കേരളോത്സവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് കുടുംബസംഗമവും വിനോദപരിപാടികളും അയർലണ്ടിലെ പ്രശസ്തമായ സോൾ ബീറ്റ്‌സ് ബാൻഡിന്റെ സംഗീത നിശയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സ്‌പൈസ് ഇന്ത്യ കാറ്ററേഴ്സ് അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു.
സ്ലൈഗോയുടെ ആദ്യ മലയാളി അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാകാനും പരിപാടിയിൽ പങ്കെടുക്കാൻ സീറ്റ് ബുക്ക് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.