കഴിഞ്ഞ വ്യാഴാഴ്ച കലാപവും കൊള്ളയും നടന്ന ഡബ്ലിൻ സിറ്റി സെന്റർ ഏരിയയിലെ ചില കടകളും ഭക്ഷണ ശാലകളും ഒന്നിലധികം കുടിയേറ്റ തൊഴിലാളികൾ “ഇനി സുരക്ഷിതരല്ല” എന്ന അഭിപ്രായം പറയുന്നതിനാൽ ഓരോ ദിവസാവസാനം നേരത്തേ അടക്കുകയാണ്.
വ്യാഴാഴ്ച നടന്ന ചില കലാപങ്ങൾ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ വിഭാഗമാണ് സംഘടിപ്പിച്ചത്. ആക്രമണം നടത്തിയത് ഒരു കുടിയേറ്റക്കാരനാണെന്ന അനുമാനത്തിലാണ് അവർ “പ്രതിഷേധം” നടത്തിയത്. പാർനെൽ സ്‌ക്വയർ ഈസ്റ്റിലെ ഉപരോധിക്കപ്പെട്ട രംഗത്തേക്ക് വന്ന വ്യക്തികൾ വംശീയ അധിക്ഷേപങ്ങളും കുടിയേറ്റ വിരുദ്ധ വികാരങ്ങളും വിളിച്ചുപറയുകയുണ്ടായി.
അക്രമിയും ആക്രമണത്തിന് ഇരയായ കുട്ടികളിൽ ഒരാളും കുടിയേറ്റ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്ന് ടീഷേക് ഇന്ന് സ്ഥിരീകരിച്ചു. ഒരു മോട്ടോർ സൈക്കിൾ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമണകാരിയെ തറയിൽ വീഴ്ത്തി ഇടിച്ചയാൾ ബ്രസീലിൽ നിന്നുള്ള കുടിയേറ്റക്കാരനായ ഡെലിവേറൂ ഡ്രൈവർ ആണ്.
പാക്കിസ്ഥാൻ സ്വദേശിയായ അഹമ്മദ് പാർനെൽ സ്ട്രീറ്റിലെ സ്റ്റാർ ഏഷ്യ സൂപ്പർമാർക്കറ്റ് നോക്കിനടത്തുന്നയാളാണ്. കടയിൽ സ്ഥിരം ഐറിഷ് ഉപഭോക്താക്കൾ ധാരാളമുണ്ടെന്ന് അദ്ദേഹം പറയുന്നു. “അവർ ഞങ്ങളോട് നന്നായി പെരുമാറുന്നവരാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ സുരക്ഷിതരാണോ എന്നവർ അന്വേഷിച്ചു,” ദി ജേർണൽ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പത്ത് വർഷമായി ഡബ്ലിനിൽ താമസിച്ചിരുന്ന അദ്ദേഹം, ഇവിടെയുള്ള സമയത്ത് വ്യാഴാഴ്ച കണ്ട നാശവും അപകടവും താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയുന്നു.
“രാത്രി 8 മണി വരെ ഞാൻ ഇവിടെ ഉണ്ടായിരുന്നു. ആളുകൾ തെരുവിന്റെ മറ്റേ അറ്റത്തേക്ക് ഓടുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു, ഞങ്ങൾ ഷട്ടറുകൾ ഇട്ടു പുറത്തിറങ്ങി. ഈ തെരുവിലെ സാമൂഹിക വിരുദ്ധരുടെ പ്രവർത്തനം പുതിയ കാര്യമല്ല. തെരുവിൽ ഇതുവരെ വേണ്ടത്ര പോലീസ് സാന്നിധ്യം ഉണ്ടായിട്ടില്ല. തന്നെ കുപ്പികൾ കൊണ്ടും സൂചി കൊണ്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്, എനിക്ക് വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്,” അഹ്മദ് കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, വ്യാഴാഴ്ച നടന്ന കലാപം അയർലണ്ടിലെ കുടിയേറ്റക്കാരെ കൂടുതൽ ചൂഷണങ്ങൾക്ക് ഇരകളാക്കിയേക്കാം എന്ന് അദ്ദേഹം കരുതുന്നു.
“ഇത് വിദേശികൾക്ക് വളരെ മോശമാണ്. എല്ലാ ഐറിഷ് ആളുകളും ഇത്തരത്തിൽ പെരുമാറുന്നവരല്ല. ഇത് ഒരു കൂട്ടം ആളുകൾ മാത്രമാണ്. ഞങ്ങൾ കട തുറന്നത് വൈകിയാണ്, ദിവസം മുഴുവൻ ഞാൻ ഭയപ്പെട്ടു. ആരെങ്കിലും വന്ന് എന്നെ ബുദ്ധിമുട്ടിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഞങ്ങൾക്ക് കുഴപ്പമില്ല. ഇപ്പോൾ എനിക്ക് സുരക്ഷിതത്വം കുറവാണ്, പക്ഷേ ഗാർഡ ഇപ്പോൾ എല്ലായിടത്തും ഉണ്ടെന്ന് ഞാൻ കേട്ടു. അവർ ഈ തെരുവിലായിരിക്കണം, കാരണം ഇത് മറ്റ് തെരുവുകളെ അപേക്ഷിച്ച് സുരക്ഷിതമല്ല, ഞങ്ങൾക്ക് അവരെ ഇവിടെ ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.