റിവല്യൂട്ട് 3.49% AER പലിശ നിരക്കിൽ പുതിയ ഇൻസ്റ്റന്റ് ആക്സസ് സേവിംഗ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചുകൊണ്ട് അയർലണ്ടിൽ ബിസിനസ്സ് വിപുലീകരിക്കുന്നു.
ഉപഭോക്താവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അനുസരിച്ച് പലിശ നിരക്കുകൾ 2% മുതൽ 3.49% വരെ ഇത്തരം സേവിംഗ്സ് അക്കൗണ്ടുകളിൽ വ്യത്യാസപ്പെടും. ഉപഭോക്താക്കൾക്ക് അവരുടെ ശമ്പളം അക്കൗണ്ടിൽ എത്തിയാലുടൻ അവരുടെ നിക്ഷേപങ്ങൾക്ക് പലിശ സമ്പാദിക്കാൻ കഴിയുമെന്നും പലിശ നേടുമ്പോൾ തന്നെ അവർക്ക് എപ്പോൾ വേണമെങ്കിലും പണം ആക്‌സസ് ചെയ്യാമെന്നും റിവല്യൂട്ട് പറയുന്നു.
ഐറിഷ് ബാങ്കുകൾക്ക് യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ നിരക്കുകളാണുള്ളതെന്നും ഐറിഷ് ഉപഭോക്താക്കൾക്ക് പണം ലാഭിക്കുന്നത് എളുപ്പവും മികച്ചതുമാക്കാനാണ് റവല്യൂട്ടിന്റെ പുതിയ സേവിംഗ്സ് അക്കൗണ്ടുകൾ ലക്ഷ്യമിടുന്നതെന്നും റിവല്യൂട്ട് യൂറോപ്പ് സിഇഒ ജോ ഹെനെഗൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി, റിവല്യൂട്ട് അയർലണ്ടിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 2.7 ദശലക്ഷത്തിലധികം ഐറിഷ് ഉപഭോക്താക്കൾക്ക് റിവല്യൂട്ട് വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഐറിഷ് IBAN-നുകൾ, കാർ ഇൻഷുറൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. മോർട്ട്ഗേജ് ലോണുകൾ ഉടൻ നൽകാനും റിവല്യൂട്ട് പദ്ധതിയിടുന്നുണ്ട്.
പുതിയ സേവിംഗ്സ് അക്കൗണ്ടുകൾ ഒന്നിലധികം കറൻസികളിലുടനീളം മണി മാർക്കറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നുമുണ്ട്.
നിലവിൽ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ നിരക്കുകൾ നേരിടുന്ന ഐറിഷ് സേവർമാർക്ക് ഈ വിപുലീകരണം ഗുണം ചെയ്യും.
ദിവസേനയുള്ള പലിശ പേയ്മെന്റുകളും തൽക്ഷണ-ആക്‌സസ് പിൻവലിക്കലുകളും ഉപയോഗിച്ച് റെവല്യൂട്ടിനെ ദൈനംദിന ബാങ്കിംഗിനുള്ള ഏറ്റവും മികച്ച ചോയിസാക്കി മാറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണിതെന്ന് റവല്യൂട്ടിലെ സേവിംഗ്‌സ് ജനറൽ മാനേജർ ആൽബർട്ട് കോഡോർനിയു പറഞ്ഞു.