ഈ ആഴ്‌ച ചില സമയങ്ങളിൽ താപനില പൂജ്യത്തിന് താഴെ എത്തുമെന്ന് മെറ്റ് ഏറാൻ. വരും ദിവസങ്ങളിൽ ശീതകാല കാലാവസ്ഥ കടുക്കും എന്നും അവർ അറിയിച്ചു.
ഈ ആഴ്‌ച, വെള്ളിയാഴ്‌ച രാത്രിയിൽ താപനില -1C വരെ താഴുമെന്ന് മെറ്റ് ഏറാൻ അറിയിച്ചു.
വ്യാഴാഴ്‌ച രാത്രി തെക്കൻ അയർലൻഡിനു മുകളിൽ നേരിയ മഴ ഉണ്ടാവും. രാത്രിയിൽ വടക്ക് നിന്ന് തെളിഞ്ഞ കാലാവസ്ഥ സാഹചര്യങ്ങൾ ഉണ്ടാകും. ഏറ്റവും കുറഞ്ഞ താപനില സാധാരണയായി 1 മുതൽ 5 ഡിഗ്രി വരെയാണ്, എന്നാൽ തെക്കുപടിഞ്ഞാറും പടിഞ്ഞാറും ഭാഗങ്ങളിൽ ഭേദപ്പെട്ട കാലാവസ്ഥയാണ് മെറ്റ് ഏറാൻ പ്രവചിക്കുന്നത്. ഒരു പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് വ്യാഴാഴ്ച രാത്രികൊണ്ട് രൂപപ്പെടും.
വെള്ളിയാഴ്‌ച, പകൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആവുമെങ്കിലും കാറ്റിനും ഇടവിട്ട നേരിയ മഴക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം അന്നേ ദിവസം കൂടിയ താപനില 9 മുതൽ 12 ഡിഗ്രി വരെ ആയിരിക്കും. രാത്രി -1 മുതൽ +3 ഡിഗ്രി വരെ താഴ്ന്ന താപനിലയും, വ്യാപകമായ ഫ്രോസ്റ്റിനൊപ്പം, ഇടതൂർന്ന മൂടൽമഞ്ഞും തണുപ്പുമായിരിക്കും.
ശനിയാഴ്ച രാവിലെ മഞ്ഞും മൂടൽമഞ്ഞും ക്രമേണ കുറഞ്ഞു തെളിഞ്ഞ കാലാവസ്ഥക്ക് വഴിയൊരുക്കും. മേഘാവൃതമായ കാലാവസ്ഥ തെക്കൻ തീരപ്രദേശങ്ങളിൽ മഴ എത്തിക്കും. മഴ വടക്കോട്ട് മൺസ്റ്ററിലും കൊണാക്കിലും വ്യാപിക്കും. ഉയർന്ന താപനില 6 മുതൽ 9 ഡിഗ്രി വരെയാണ്. വടക്കൻ കൗണ്ടികളിൽ താഴ്ന്ന പ്രദേശങ്ങളിൽ താപനില പ്രധാനമായും വരണ്ടതായിരിക്കും.
ഞായറാഴ്ച ശക്തമായ മഴയും ചാറ്റൽമഴയും ഉണ്ടാകും. തെക്ക് കനത്ത മഴ പ്രതീക്ഷിക്കുന്നു. തെക്ക് അല്ലെങ്കിൽ തെക്കുകിഴക്കൻ കാറ്റ് കാരണം ഉയർന്ന താപനില 9-13 ഡിഗ്രി വരെ ആയിരിക്കും. രാത്രി താപനില 7-10 ഡിഗ്രിയും ആയിരിക്കും.