ഷെങ്കന്‍ മേഖലാ രാജ്യങ്ങളില്‍ മള്‍ട്ടി എന്‍ട്രി വിസ അനുവദിക്കുന്ന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ജര്‍മനി. ഇക്കാര്യത്തില്‍ ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും അധികം പിന്നിലല്ല.
2022ലേതിനെക്കാള്‍ അപേക്ഷ നിരസിക്കല്‍ നിരക്ക് കുറഞ്ഞിരിക്കുന്നത് ജര്‍മനിയിലാണ്. യൂറോപ്യന്‍ യൂണിയന്‍ ശരാശരിയിലേതിനെക്കാളും കുറവാണിത്. അതിനാല്‍ തന്നെ ഷെങ്കന്‍ മേഖലാ രാജ്യങ്ങള്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന ഹ്രസ്വകാല വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജര്‍മനി ആകുന്നതായിരിക്കും ഏറ്റവും നല്ലത്.
ഷെങ്കന്‍ വിസ അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ജര്‍മനി. 2023ല്‍ ജര്‍മന്‍ കോണ്‍സുലേറ്റുകള്‍ അനുവദിച്ച വിസകളില്‍ 90.4 ശതമാനവും മള്‍ട്ടി എന്‍ട്രി വിസകളായിരുന്നു.
കഴിഞ്ഞ വര്‍ഷം ലഭിച്ച 1,459,560 വിസ അപേക്ഷകളില്‍ 1,233,561 എണ്ണവും ജര്‍മനി അംഗീകരിക്കുകയായിരുന്നു. ഇതില്‍ 1,115,424 എണ്ണം ആയിരുന്നു മള്‍ട്ടി എന്‍ട്രി വിസ.
ഷെങ്കന്‍ മേഖലയിലേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ ലഭിക്കാന്‍ സാധ്യത ഏറ്റവും കുറവുള്ള രാജ്യം ഫിന്‍ലന്‍ഡാണ്. നോര്‍വേ, സ്വീഡന്‍, സ്‌പെയിന്‍ എന്നിവയും താഴേയറ്റത്തുള്ളവ തന്നെ.