അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം.
ഡിസംബർ 4ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വിപിൻ പോളിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി സാജുകുമാർ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ഷിബു ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്ക് 25 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
പ്രസിഡണ്ട് – ജെയ്‌മോൻ പാലാട്ടി സെക്രട്ടറി – റെജി കൂട്ടുഗൽ ട്രെഷറർ – ഷിബു ജോൺ വൈസ് പ്രസിഡന്റ് – ബിജു കൃഷ്ണ ജോയിന്റ് സെക്രട്ടറി – റൂബിൻ മാത്യൂസ് പടിപ്പുരയിൽ പബ്ലിക് റിലേഷൻ ഓഫീസർ – സിജു ജോസ് എസ്‌സിക്യൂട്ടിവ് കമ്മിറ്റി വിപിൻ പോൾ, സാജുകുമാർ, ജോസ് പോളി, തോമസ് ജോൺ, മാത്യൂസ് തയ്യിൽ, ജോസ്‌കുട്ടി മാത്യു, ജോസി ജോസഫ്, ആർവിൻ ശശിധരൻ, നിഷ ജോസഫ്, എലിസബത്ത് ലീലു, സൂസൻ റോയ്, ഹെറിൻ ഫ്രഡി, ശ്രീനാഥ് മനോഹരൻ, കാർത്തിക് ശ്രീകാന്ത്, ആൽഡസ് ദാസ്, ജിബിൻ മാത്യു, ദിലീപ് കലന്തൂർ, അഭിജിത് അനിലൻ, രാഹുൽ ഗോപിനാഥ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടആയി മിന്റിന് മലയാളി സമൂഹം നൽകിവരുന്ന പ്രോത്സാഹനത്തിന് നന്ദിയും അതുപോലെതന്നെ വരും വർഷത്തിലേക്കു എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീഷിക്കുന്നതായി നിയുക്ത പ്രിസിഡന്റ് അറിയിച്ചു.