അയർലണ്ട്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് ‘Portlaoise’ ഇൽ ജൂലൈ 27ആം തീയതി വേദി ഒരുങ്ങുമ്പോൾ .മലയാളികളുടെ സ്വന്തം ലിച്ചി എത്തുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന് പേരിലാണ് പിന്നീട് അന്ന രേഷ്മ രാജൻ കൂടുതലായും അറിയപ്പെടുന്നത്.
അങ്കമാലി ഡയറീസിന് ശേഷം ലോനപ്പന്റെ മാമോദീസ, മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രം മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങീ ചിത്രങ്ങളിലും അന്ന രാജൻ അഭിനയിച്ചു.
രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ നീളുന്ന കലാകായിക മേളയില്‍ വടംവലി, തിരുവാതിര, ചെണ്ടമേളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട് ഔട്ട്, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ സോൾവിങ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. വിജയികളെ കാത്തിരിക്കുന്നതു ക്യാഷ് പ്രൈസ് മുതൽ മറ്റു ആകർഷകമായ സമ്മാനങ്ങളും.
ക്ലോഡ് 9 അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, കുമ്പളം നോര്‍ത്തിന്റെ സംഗീതവിരുന്ന്, ദര്‍ശന്റെ ചടുലതാളത്തിലുള്ള ഡിജെ എന്നിവയും മിഡ്ലാന്‍ഡ് ഫെസിറ്റിനെ വേറിട്ടതാക്കും. പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്ട്സും, കുച്ചിപ്പുടിയുമായി ക്ലാസിക്കല്‍ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമന് നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയിലെത്തും.
ഭക്ഷണപ്രേമികള്‍ക്കായി രൂചിവൈവിധ്യങ്ങളുടെ രസക്കൂട്ടുകളൊരുക്കി ഇന്ത്യന്‍, ഐറീഷ്, ആഫ്രിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ മിഡ്ലാന്‍ഡ് ഫെസ്റ്റിന്റെ പ്രത്യേകതയാണ്. കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിനോദപരിപാടികളും കൗതുകകാഴ്ച്ചകളും ഒരുക്കിയിട്ടുണ്ട്.
മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. അതോടൊപ്പം മിതമായ നിരക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റിയല്‍എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഹ്യും ഓക്ഷ്ണേഴ്സ്, സാന്‍ഡ് വുഡ് പോര്‍ട്ട്ലീഷ് എന്നിവരാണ് മേളയുടെ പ്രധാന സ്പോണ്‍സര്‍മാര്‍. ബ്ലൂചിപ്പ് ടൈല്‍സ്, കവര്‍ ഇന്‍ എ ക്ലിക്ക്. ഐഇ, ടൊയോട്ട താല,ബ്ലൂ സ്കൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവരാണ് കോ സ്പോണ്‍സേഴ്സ്.
അമ്മച്ചിസ് അമ്മയുടെ കൈപ്പുണ്യം , ഐഡിയല്‍ സൊല്യൂഷന്‍സ്, മെർക്യൂറി എഞ്ചിനീയറിംഗ്, ഫിനാന്‍ഷ്യല്‍ ലൈഫ്, മെറിഡിയന് ട്രാവല്‍ വേള്‍ഡ്, കോണ്‍ഫിഡന്റ് ട്രാവല്‍, ഇബിഎസ്, നേച്ചര്‍ ഫ്രെഷ്, കെയര്ഡെന്റ്, ഐആര്എല്ഡി പാസ്പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസസ്, സ്പൈസ് ബസാര്‍ മുള്ളിംഗര്‍, കഫെ ഡി ലീഷ്, റീഗന് ഫാര്‍മസി എന്നിവരാണ് മറ്റ് സ്പോണ്‍സര്‍മാര്‍.
ലൊക്കേഷന്‍: ജിഎഎ ക്ലബ് പോര്‍ട്ട്ലീഷ്. എയര്‍കോഡ്: R32Y160. ( M7 എക്സിറ്റ് 16 ല്‍ നിന്നും മൂന്ന് മിനിട്ട് മാത്രം). അയര്‍ലന്‍ഡിന്റെ വിവിധഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ വിശേഷിച്ചും മലയാളികളെ മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് -2024ലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രീത – 0899612283, ബിജു – 0877695877, വിനോദ് – 0876282220, റൂബെന്‍ – 0892540535.