ഈ വരുന്ന ഡബ്ലിൻ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡബ്ലിൻ നോർത്തിലെ അർട്ടേൻ- വൈറ്റ് ഹാൾ മണ്ഡലത്തിൽ നിന്നും ഫൈൻ ഗെയ്ൽ( Fine Gael) പാർട്ടിയുടെ സ്ഥാനാർത്ഥിയായി ലിങ്ക് വിൻസ്റ്റാർ മാത്യു മൽസരിക്കും. ഈ വാർഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്യൂമോണ്ട്, സാൻട്രി, കിൽമോർ, കൂലോക്ക്, വൈറ്റ് ഹാൾ, ഗ്ലാസ്നെവിൻ, ഡ്രംകോഡ്ര അപ്പർ, ഗ്രിഫ്ത്ത്സ് അവെന്യൂ, അർട്ടെയ്ൻ, കോളൻഷോ, പ്രിയോർസ്വുഡ് ഡാർൻഡേൽ ലാർച്ചിൽ ബെൽക്യാമ്പ് തുടങ്ങിയവയാണ്.
പൊതുപ്രവർത്തന രംഗത്ത് അയർലൻഡിലും, കേരളത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന വ്യക്‌തിയാണ് ലിങ്ക് വിൻസ്റ്റാർ. എറണാകുളം സെന്‍റ് ആൽബർട്ട് കോളജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നീ കോളേജ് യൂണിയനുകളുടെ താക്കോൽ സ്ഥാനങ്ങൾ എന്നിവ വഹിച്ചിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, സഹകരണ ബാങ്ക് പ്രസിഡന്‍റ്, മുൻ അധ്യാപകൻ കൂടാതെ മികച്ച സംഘാടകനുള്ള നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്.
വിദ്യാർഥികൾ അടക്കം പിപിഎസ് നമ്പർ ഉള്ള എല്ലാവർക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാവുന്നതാണ്. വോട്ട് ചെയ്യുന്നതിന് എത്രയും വേഗം ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് റജിസ്റ്റർ ചെയ്യണം. www.checkthregister.ie വെബ്സൈറ്റിൽ 08 Dublin City Council Area സെലക്ട് ചെയ്ത് Eircode-ഉം PPS നമ്പറും ഉപയോഗിച്ച് പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്.
Link Winstar Whatsapp -0851667794