ഡബ്ലിൻ : അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കായി ക്രാന്തിയുടെ വാട്ടർഫോർഡ്,കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ രണ്ടിന് നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടാണ് ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇരു യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീസൺ വൺ ടൂർണമെൻറ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആവേശകരമായ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ അയർലണ്ടിലെ മുഴുവൻ ക്രിക്കറ്റ് ടീമുകളെയും സ്വാഗതം ചെയ്യുന്നു. ടൂർണമെന്റിന്റെ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി ബന്ധപ്പെടുക.
ജിത്തിൻ റാഷിദ് 0874845884
രാഹുൽ രവീന്ദ്രൻ 0892740770
ഷെർലൊക്ക് ലാൽ 0873323191
ദയാനന്ദ് കെ വി 089487307
