വിപുലമായ ഈദ് സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി അയർലണ്ടിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി (കെഎംസിഐ) – Kerala Muslim Community of Ireland (KMCI) is all set to organize a grand Eid gathering.
കേരളത്തിൽ നിന്നും അയർലണ്ടിലേക്കു കുടിയേറിയ മുസ്ലിം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് Kerala Muslim Community Ireland (KMCI).
200-ലധികം കുടുംബങ്ങൾ അംഗങ്ങളായ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 വർഷങ്ങൾ ആയി ഇസ്ലാമിക പ്രാർത്ഥന, ആരാധന സംബന്ധമായ ഒത്തുചേരലുകൾ, ആഘോഷങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യറമളാനിന്നു ശേഷം ഉള്ള ആഘോഷമായ ഈദുൽ ഫിത്ർ ഏപ്രിൽ 13-ന് MOONCOIN പാരിഷ് ഹാളിൽ വച്ചു നടത്തപെടുന്നു (MoonCoin Parish Hall Co-Kilkenny, Near വാട്ടർഫോർഡ്).
ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ KMCI WhatsApp group വഴിയോ താഴെ കൊടുക്കുന്ന ഭാരവാഹികൾ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു.
Anaz M Sayed- 0873226943
Fameer CK- 089 409 0747