Irish Chess Union-മായി ചേര്‍ന്ന് ഡബ്ലിനിലെ പ്രശസ്ത സെക്കണ്ടറി സ്‌കൂള്‍ ആയ Coláiste Éanna നടത്തിയ ഐറിഷ് ജൂനിയര്‍ ചാപ്യന്‍ഷിപ്പില്‍ അഭിമാനനേട്ടവുമായി മലയാളികളായ സഹോദരങ്ങൾ. മൂന്ന് ദിവസമായി നടന്ന ചാംപ്യന്‍ഷിപ്പില്‍ ഏയ്ഞ്ചല്‍ മരിയ ബോബി, എയ്ഡന്‍ തോമസ് ബോബി എന്നീ സഹോദരങ്ങളാണ് ഉജ്ജ്വലപ്രകടനം നടത്തി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായത്.



അണ്ടര്‍ 12 കാറ്റഗറിയില്‍ ആറ് റൗണ്ടുകള്‍ കളിച്ച ഏയ്ഞ്ചല്‍ മരിയ ബോബി, അഞ്ച് മത്സരങ്ങളും വിജയിച്ച് നാഷണല്‍ ഗേള്‍സ് ടൈറ്റില്‍ സ്വന്തമാക്കി. അണ്ടര്‍ 10 കാറ്റഗറിയില്‍ മത്സരിച്ച എയ്ഡന്‍ തോമസ് ബോബിയും ആറില്‍ അഞ്ച് മത്സരങ്ങളില്‍ വിജയിക്കുകയും, ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഭാവിയില്‍ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ആകാനാണ് ഏയ്ഞ്ചലും, എയ്ഡനും ലക്ഷ്യമിടുന്നത്.