ഗാൽവേയിൽ 345 പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) പ്രഖ്യാപിച്ചു.
ഒന്ന്, രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ടുമെന്റുകൾ ഉൾപ്പെടുന്ന വികസനത്തിന്റെ ആദ്യ ഘട്ടം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
310 പ്രോപ്പർട്ടികൾ കോസ്റ്റ് റെന്റൽ അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നും ബാക്കി 35 എണ്ണം സോഷ്യൽ ഹൗസിംഗിനായി നീക്കിവയ്ക്കുമെന്നും LDA പറയുന്നു.
കോസ്റ്റ് റെന്റൽ സ്കീമുകൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ആളുകൾക്ക് ദീർഘകാല താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നവയാണ്. സ്വകാര്യ വാടകയുടെ ചെലവ് വഹിക്കാൻ ബുദ്ധിമുട്ടുള്ള മറ്റ് സ്റ്റേറ്റ് ഹൗസിങ് സഹായങ്ങൾക്ക് അർഹതയില്ലാത്തവരെ സഹായിക്കുന്നതിനാണ് ഇവ പദ്ധതിയിടുന്നത്.
ഗാൽവേ നഗരത്തിന്റെ കിഴക്കുവശത്തുള്ള ക്രൗൺ സ്‌ക്വയർ സൈറ്റിലെ പുതിയ വികസനം നാല് പ്രത്യേക അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ ഉൾക്കൊള്ളുന്നതാണ്.
ആകെ 240 പ്രോപ്പർട്ടികൾ ടു ബെഡ് ആണ്. കൂടാതെ 86 ഒസിംഗിൾ ബെഡ് അപ്പാർട്മെന്റുകളും 19 ത്രീ ബെഡ് യൂണിറ്റുകളും ഉണ്ടാകും.
മെർവ്യൂ റോഡിലെ ഒരു മിക്സഡ്-യൂസ് വികസനത്തിനായുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഭവന ഘടകം. അതിൽ ബിസിനസ്സ്, റീട്ടെയിൽ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും.
സ്വകാര്യ നിർമ്മാതാക്കളുമായി ചേർന്ന് പുതിയ വീടുകൾ നൽകുന്നതിനായി LDA പ്രവർത്തിക്കുന്ന ‘Project Tosaigh’ സംരംഭത്തിന്റെ ഭാഗമാണ് ഈ പ്രഖ്യാപനം.
2028-ഓടെ രാജ്യവ്യാപകമായി 8,000 യൂണിറ്റുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാൽവേയ്‌ക്ക് ചുറ്റുമുള്ള നിരവധി സർക്കാർ ഉടമസ്ഥതയിലുള്ള സൈറ്റുകളിൽ ഭവന നിർമ്മാണം വികസിപ്പിക്കുന്നതിനായി ഏജൻസി പ്രവർത്തിച്ചുവരികയാണ്.
ഡൈക്ക് റോഡ്, സാൻഡി റോഡ്, ഗാൽവേ ഹാർബർ എന്നിവിടങ്ങളിൽ താങ്ങാനാവുന്ന വിലയിൽ ഭവന നിർമ്മാണത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ പൂർത്തീകരണ ലക്ഷ്യ തീയതികൾ നിശ്ചയിച്ചിട്ടില്ല.