ഫ്രാൻസിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ സമരം മൂലം ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് പാരിസ്, നീസ്, ബിയാറിറ്റ്‌സ്, സ്പെയിനിലെ മേഴ്സിയ എന്നിവയിലേക്ക് വരുന്ന-പോകുന്ന 16 വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. ജൂലൈ 4നും 5നും നടക്കുന്ന സമരം യൂറോപ്യൻ വേനൽക്കാല അവധിക്കാലത്തിന്റെ തുടക്കത്തിൽ വരുന്നത് യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ കൂട്ടിയിട്ടുണ്ട്.
ഡബ്ലിൻ എയർപോർട്ട് അതോറിറ്റി അറിയിച്ച പ്രകാരംഡബ്ലിനിലേക്കുള്ള 8 വിമാനങ്ങളും ഡബ്ലിനിൽ നിന്നും പുറപ്പെടേണ്ട 8 വിമാനങ്ങളും റദ്ദാക്കി. കോർക്ക് വിമാനത്താവളത്തിൽ ഇപ്പോൾ വരെ സമരവുമായി ബന്ധപ്പെട്ട് റദ്ദാക്കലുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതിഗതികൾക്കായി നേരിട്ട് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
റയനെയർ എയർലൈൻസ് 170 വിമാനങ്ങൾ റദ്ദാക്കിയതോടെ ഏകദേശം 30,000 യാത്രക്കാർക്ക് ബാധിച്ചിരിക്കുകയാണ്. ഫ്രാൻസിലേക്ക് മാത്രം അല്ല, ഫ്രഞ്ച് ആകാശമേഖല വഴി പറക്കുന്ന വിമാനങ്ങൾക്കും സമരത്തിന്റെ ഫലമായി തടസ്സം നേരിടേണ്ടിവരികയാണെന്ന് റയനെയർ അറിയിച്ചു. ഇതിൽ യുഎക്കിൽ നിന്ന് ഗ്രീസിലേക്ക്, സ്പെയിനിൽ നിന്ന് അയർലണ്ടിലേക്ക് പോകുന്ന വിമാനങ്ങളും ഉൾപ്പെടുന്നു.
റയനെയർ സി.ഇ.ഒ മൈക്കൽ ഒ’ലീറി സമരത്തെ കടുത്ത വിമർശനത്തിന് വിധേയമാക്കി. ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ ദേശീയ സമരം യൂറോപ്യൻ യൂണിയൻ തലത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഫ്രാൻസിലിറങ്ങാതെ ആകാശമേഖല വഴിയുള്ള വിമാനങ്ങൾ സമരത്തിൽ നിന്ന് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രാൻസിന്റെ വ്യോമയാന അതോറിറ്റിയായ DGAC ജൂലൈ 4ന് പാരിസ് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ 40% കുറക്കാൻ എയർലൈൻസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം നേരത്തെ ഉണ്ടായിരുന്ന യാത്രാ തടസ്സങ്ങൾക്കും തുടർന്നാണ്. റയനെയർ കഴിഞ്ഞ മാസം 800 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.