അയർലൻഡിലെ ആദ്യ മലയാളി കുടിയേറ്റം ഒരു 30 വർഷത്തിന് പിന്പോട്ടാണെകിലും, കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തെ മലയാളി പ്രവാസി കുടിയേറ്റം അതിശയോക്തി ജനിപ്പിക്കും വണ്ണമാണ് എന്നതിന് ഉദാഹരണമാണ് ഇപ്പോൾ പുതുതായി അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്ന സന്ദര്യ മത്സരം MISS KERALA – IRELAND 2024.
ചുരുങ്ങിയ കാലം കൊണ്ട് അയർലൻഡ് മലയാളികൾക്കിടയിൽ സജീവമായ, അയർലൻഡിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള ഇൻസ്റ്റാഗ്രാം പേജ് “NAMMUDE IRELAND” ഉം ഐറിഷ് മലയാളികൾക്ക് വളരെ സുപരിചിതമായ എന്റർടൈൻമെന്റ് കമ്പനി “SOOPER DOOPER creations” ഉം ചേർന്നാണ് ആദ്യ Miss Kerala മത്സരം സംഘടിപ്പിക്കുന്നത്..
ഓഗസ്റ്റ് മാസം 17ആം തീയതി ഡബ്ലിൻ സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇവന്റിൽ അയർലൻഡിലെ എല്ലാ ഭാഗത്തു നിന്നും കണ്ടെസ്റ്റാന്റുകളേ ക്ഷണിക്കുന്നു..
മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരത്തിന്റെ ജഡ്ജിങ് പാനലിനെ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും.
ശരീര സൗന്ദര്യത്തിനു പുറമെ ഓരോ യുവതിക്കും തന്റെതായ കഴിവിലും താലന്തിലും ഉള്ള വിശ്വാസവും ലോക പരീക്ജ്ഞാനവും തെളിയിക്കുന്ന മത്സരത്തിനു പുറമെ പാട്ടും നൃത്തവും എല്ലാം ഉൾപെടുത്തികൊണ്ട് ഒരു മെഗാ ഇവന്റ് തന്നെയായിരിക്കും MISS KERALA- IRELAND എന്ന് സംഘടകർ അറിയിക്കുന്നു..
ഒന്നാം സമ്മാനം 1001 യൂറോയും രണ്ടാം സമ്മാനം 501 യൂറോയും മൂനാം സമ്മാനം 301 യൂറോയുമായി നിശ്ചയിച്ചിരിക്കുന്നു..
50 യൂറോ രെജിസ്ട്രേഷൻ ഫീ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷനുകൾ ആരംഭിച്ചിരിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്
Bipin : 0892292277
Saiju : 0892614767