ഡബ്ലിൻ ∙ അയർലൻഡിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി. കെ (32) ആണ് മരിച്ചത്. അയർലൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ താമസിച്ചു വരികയായിരുന്നു വിജേഷ്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
2023 ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനിൽ എത്തിയത്. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടി ക്രമങ്ങൾ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ്.