ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി 2025- 26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എല്ലാ യൂണിറ്റുകളിലും ഇന്ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ എട്ടു വർഷക്കാലമായി ക്രാന്തി നടത്തിയിട്ടുള്ള നിരവധിയായ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത് .
നിലവിലെ യൂണിറ്റുകളിൽ അംഗസംഖ്യ
വർദ്ധിപ്പിക്കുന്നതോടൊപ്പം പുതിയ യൂണിറ്റുകൾ ആരംഭിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ക്രാന്തി ലക്ഷ്യമിടുന്നു.
അയർലണ്ടിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടാനും ക്രാന്തിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പുരോഗമനപരമായ ഒരു സമൂഹത്തിനായി കൈകോർക്കാനും ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും മെമ്പർഷിപ്പിനുമായി ബന്ധപ്പെടുക.
അജയ് സി ഷാജി (089 4562681)
അനൂപ് ജോൺ(0872658072)