ഡബ്ലിൻ : കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23 നു നടന്നു . ഡബ്ലിന് പാമേസ്‌ടൗൺ ൽ നടന്ന പരിപാടിയിൽ അയർലണ്ടിലെമീറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 300 ൽ അധികം ആളുകൾ പങ്കെടുത്തു .
വൈകീട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായി ,അർഷാദ് ടികെ സ്വാഗതവും ,അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു . ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി .വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു .
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലോക്കൽ കൗൺസിലർ ഷെയിൻ മൊയ്‌നിഹാൻ ,സലിം (വേൾഡ് മലയാളി കൗൺസിൽ ) എംഎം ലിങ്ക്വിൻസ്റ്റർ (ഐ ഓ സീ അയർലണ്ട് ) വര്ഗീസ് ജോയ് (MNI),
രാജൻ ദേവസ്യ ,രാജു കുന്നക്കാട്ട്( കേരള കോൺഗ്രസ്) സാൻജോ മുളവരിക്കൽ (ഓ ഐ സീ സീ ) കുരുവിള ജോർജ് , ഫമീർ ലിമെറിക്ക് തുടങ്ങിയവർ സംസാരിച്ചു .
സിയാദ് റഹ്മാൻ ,ഫാസ്‌ജെർ,ഷാഹിദ് ,ഫുആദ് , ഷിയാസ് ,അഫ്സൽ മൊയ്‌ദീൻ ,ഹാഫിസ് ,അൻസാസ് ,ഷഫീഖ് ,അൻവർ എന്നിസ് ,തുടങ്ങിയവർ നേതൃത്വം നൽകി .