നിലവിലുള്ള ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിൽ കഴിഞ്ഞ ഒക്ടോബറിൽ വിഭാവനം ചെയ്ത 2024 ബജറ്റ് നികുതി മാറ്റങ്ങൾ ഇന്ന് പ്രാബല്യത്തിൽ വരും.
റെന്റ് ടാക്സ് ക്രെഡിറ്റും USC റിഡക്ഷനും
- ഉയർന്ന വാടക ചെലവുകൾ നേരിടാൻ വാർഷിക റെന്റ് ടാക്സ് ക്രെഡിറ്റ് €500-ൽ നിന്ന് €750 ആയി ഉയരും.
- യൂണിവേഴ്സൽ സോഷ്യൽ ചാർജ് (USC) നിരക്ക് 4.5% ൽ നിന്ന് 4% ആയി കുറയും.
- 2% USC ബാൻഡിന്റെ പരിധി ജനുവരി 1 മുതൽ € 2,840 വർദ്ധിച്ച് €25,760 ആയി.
- 2024 ജനുവരി 1 മുതലുള്ള USC നിരക്കുകളും ബാൻഡുകളും:
€0 – €12,012 – 0.5% – മാറ്റമില്ല;
€12,013 – €25,760 – 2%;
€25,761 – €70,044 – 4%;
€70,045+ – 8%; - 100,000 യൂറോയിൽ കൂടുതലുള്ള സ്വയം തൊഴിൽ വരുമാനക്കാർക്ക് 3% സർചാർജ് നിലവിൽ വരും.
- €13,000-ൽ താഴെയുള്ള വരുമാനം USC-യിൽ നിന്ന് ഒഴിവാക്കി.
പ്രധാന നികുതി ക്രെഡിറ്റുകൾ
- പ്രാഥമിക നികുതി ക്രെഡിറ്റുകൾ (പേർസണൽ, എംപ്ലോയീ, ഏർണെറ് ഇൻകം ടാക്സ്) 100 യൂറോ വീതം കൂടി €1,875 ആയി ഉയരും.
- ഹോം കെയറർ ടാക്സ് ക്രെഡിറ്റ് €100 വർധിച്ച് €1,800 ആകും.
- സിംഗിൾ പേഴ്‌സൺ ചൈൽഡ് കെയറർ ക്രെഡിറ്റ് €1,750 യൂറോ ആയി വർദ്ധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് €100-യുടെ വർദ്ധനവ് ഉണ്ടാകും.
- ഇൻകപാസിറ്റേറ്റഡ് ചൈൽഡ് ടാക്സ് ക്രെഡിറ്റ് €200 വർധിച്ച് 3,500 യൂറോ ആകും.
സ്റ്റാൻഡേർഡ് റേറ്റ് ബാൻഡ്
- വ്യക്തിഗത സ്റ്റാൻഡേർഡ് ടാക്സ് ബാൻഡ് €40,000-ൽ നിന്ന് €42,000 ആയി ഉയരും.
- വിവാഹിതരായ ദമ്പതികൾ അല്ലെങ്കിൽ സിവിൽ പങ്കാളികൾ എന്നിവരുടെ ടാക്സ് ബാൻഡ് €49,000-ൽ നിന്ന് €51,000 ആയി ഉയരും.
ഭൂവുടമകൾക്ക് നികുതി ഇളവ്
- സ്വകാര്യ ഭൂവുടമകൾക്ക് 2024 മുതൽ 2027 വരെ താൽക്കാലിക വാടക ആദായ നികുതി ഇളവ് ലഭിക്കും.
- റെന്റൽ മാർക്കറ്റിൽ പ്രോപ്പർട്ടി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട 20% സ്റ്റാൻഡേർഡ് നിരക്കിൽ റിലീഫ് ലഭിക്കും.
- €3,000 (2024), €4,000 (2025), €5,000 (2026, 2027) എന്നിങ്ങനെ ക്രമാനുഗതമായ റിലീഫ് ഇൻക്രിമെന്റുകൾ അവർക്കു ലഭ്യമാക്കും.
മോർട്ട്ഗേജ് പലിശ നികുതി ഇളവ്
- 2022 ഡിസംബർ 31 മുതൽ പ്രാഥമിക ഭവനങ്ങളിൽ €80,000-നും €500,000 യൂറോയ്ക്കും ഇടയിൽ മോർട്ട്ഗേജ് ബാലൻസുള്ള ഭവന ഉടമകൾക്കായി പുതിയ മോർട്ട്ഗേജ് പലിശ നികുതി റിലീഫ് പ്രാബല്യത്തിൽ.
- 2022-ൽ അടച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023-ൽ മോർട്ട്ഗേജിന് നൽകുന്ന വർദ്ധിച്ച പലിശയ്ക്ക് മോർട്ട്ഗേജ് പലിശ നികുതി ഇളവ് ലഭ്യമാകും.
കോർപ്പറേഷൻ നികുതി
മൂന്ന് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ കോർപ്പറേറ്റ് നികുതി സമ്പ്രദായത്തിലെ ഏറ്റവും വലിയ മാറ്റം നടപ്പിലാക്കിയതിനാൽ ഇവിടെയുള്ള നൂറുകണക്കിന് കമ്പനികൾക്ക് 15% കോർപ്പറേഷൻ നികുതി നൽകേണ്ടി വരും.