• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Galway Malayalam News

റോഡപകടത്തിൽ മസ്തിഷ്‌കാഘാതം സംഭവിച്ചയാൾക്ക് 8.5 മില്യൺ യൂറോ നൽകാൻ ഹൈക്കോടതി വിധി

Chief Editor by Chief Editor
November 2, 2023
in Galway Malayalam News, Ireland Malayalam News
0
8.5 million Euro settlement for road crash happened in 2018

8.5 million Euro settlement for road crash happened in 2018

9
SHARES
304
VIEWS
Share on FacebookShare on Twitter

ഗാൽവേ: പിന്നിൽ നിന്ന് വന്ന വാൻ ഇടിച്ചതിനെത്തുടർന്ന് എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കെവിൻ മൊയ്‌ലൻ എന്ന 54 കാരനാണ് 8.5 മില്യൺ യൂറോ നൽകാനുള്ള ഹൈക്കോടതി വിധി. ഈ അപകടത്തിൽ കെവിന് മസ്തിഷ്‌കത്തിന് ഗുരുതരമായി ക്ഷതമേറ്റിരുന്നു.

കർഷകനായ കെവിൻ മൊയ്‌ലൻ 2018 മാർച്ച് 27 ന് ഗാൽവേ-ഹെഡ്‌ഫോർഡ് റോഡിലെ ജംഗ്ഷനിലായിരുന്നു അപകടത്തിൽപെട്ടത്. കെവിൻ വലത്തേക്ക് പോകാൻ ഇൻഡിക്കേഷൻ നൽകി എതിർ ദിശയിൽ വരുന്ന കാർ പോകാനായി കാത്തുനില്കുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് വന്ന വാൻ അദ്ദേഹത്തിന്റെ വണ്ടിയുടെ പിന്നിൽ ഇടിച്ച് അപകടമുണ്ടായത്.

അപകടത്തിന്റെ ഫലമായി കെവിൻ ശരീരശേഷിയുള്ള ഒരു മനുഷ്യനിൽ നിന്ന് ഗുരുതരമായ മസ്തിഷ്‌ക ക്ഷതം ഉള്ള ഒരു വ്യക്തിയായി മാറിയെന്നും, കെവിന് ഇനി ജോലി ചെയ്യാൻ കഴിയില്ലെന്നും, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമാണെന്നും, റൂത്ത് മക്‌ഡൊനാഗ് സോളിസിറ്റേഴ്‌സ് നിർദ്ദേശിച്ച അദ്ദേഹത്തിന്റെ അഭിഭാഷകനായ കോനോർ മഗ്വെയർ എസ്‌സി കോടതിയെ അറിയിച്ചു,

ഗാൽവേ കൗണ്ടി കൊറാൻഡുള്ളയിലെ ബാലിബെഗിൽ നിന്നുള്ള കെവിൻ മൊയ്‌ലൻ എന്ന 54 കാരനാണ് തന്റെ വാഹനത്തെ പിന്നിൽ നിന്ന് ഇടിച്ച വാനിന്റെ ഡ്രൈവർ ഡെർമോട്ട് സ്വീനിക്കെതിരെയും വാനിന്റെ ഉടമകളായ നോർത്ത്ഗേറ്റ് വെഹിക്കിൾ ഹയർ (അയർലൻഡ്) ലിമിറ്റഡ്, സാമൺ കോൺട്രാക്റ്റിംഗ് അയർലൻഡ് എന്നിവർക്കെതിരെയും കേസെടുത്തത്.

Tags: Court SettlementGalwayIreland
Next Post
Actress Lena

ചലച്ചിത്ര നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; നടിക്കെതിരെ ഇന്ത്യൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷൻ

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha