• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

എന്നിസ്‌ക്രോണിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി

Editor In Chief by Editor In Chief
October 7, 2025
in Europe News Malayalam, Ireland Malayalam News, World Malayalam News
0
garda (2)
10
SHARES
322
VIEWS
Share on FacebookShare on Twitter

സ്ലൈഗോ, അയർലൻഡ് – സ്ലൈഗോ കൗണ്ടിയിലെ എന്നിസ്‌ക്രോണിൽ കഴിഞ്ഞ രാത്രി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗാർഡൈ (Gardaí) അന്വേഷണം ആരംഭിച്ചു.

80 വയസ്സിന് മുകളിലുള്ള വ്യക്തിയെയാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എന്നിസ്‌ക്രോണിലെ ചർച്ച് ലെയ്‌നിലെ റോഡിൽ അവശനിലയിൽ നിലയിൽ കണ്ടെത്തിയത്. അൽപ്പസമയത്തിനുശേഷം അദ്ദേഹം സംഭവസ്ഥലത്ത് മരിച്ചതായി പ്രഖ്യാപിച്ചു.

സ്ലൈഗോ കോറോണർ ഫെർഗൽ കെല്ലിയെ വിവരമറിയിക്കുകയും പോസ്റ്റ്‌മോർട്ടം പരിശോധന ഉടൻ ക്രമീകരിക്കുകയും ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന്റെ കൂടുതൽ നടപടികൾ എന്ന് ഗാർഡൈ അറിയിച്ചു. എങ്കിലും, പ്രാഥമിക വിവരങ്ങൾ അനുസരിച്ച് മരണത്തിൽ ദുരൂഹതയൊന്നും സംശയിക്കുന്നില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായം ഗാർഡൈ അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി 10 മണിക്കും 11.15 നും ഇടയിൽ എന്നിസ്‌ക്രോൺ ചർച്ച് ലെയ്‌ൻ വഴിയോ സമീപ പ്രദേശങ്ങളിലോ യാത്ര ചെയ്ത ആർക്കെങ്കിലും എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു.

പ്രത്യേകിച്ച്, ആ സമയത്ത് അതുവഴി യാത്ര ചെയ്ത വാഹനങ്ങളിൽ ഡാഷ്-കാമറ ദൃശ്യങ്ങൾ ഉള്ളവർ സ്ലൈഗോ ഗാർഡാ സ്റ്റേഷനിലോ (071 9157000), ഗാർഡാ കോൺഫിഡൻഷ്യൽ ലൈനിലോ (1800 666 111), അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഗാർഡാ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാർഡൈ ആവശ്യപ്പെട്ടു.  

Tags: Church LaneDash-Cam Footage AppealElderly Man Found DeadEnniscroneFergal KellyFoul Play Not SuspectedGarda investigationPost-mortemSligoSligo Garda Station
Next Post
budget 2026 (2)

അയർലൻഡ് ബഡ്ജറ്റ് 2026: ഇടത്തരം വാടക കുടുംബങ്ങൾക്ക് സാമ്പത്തിക ഞെരുക്കം; പെൻഷൻകാർ ആശങ്കയിൽ

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    9 shares
    Share 4 Tweet 2
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha