ഡബ്ലിൻ | ആഗസ്റ്റ് 18, 2025 – ഡബ്ലിൻ നഗരമധ്യത്തിൽ ഗാർഡയുമായി ഉണ്ടായ ഇടപെടലിൽ 51 വയസ്സുകാരൻ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഗാർഡ ഒംബുഡ്സ്മാൻ ഓഫീസ് (Fiosrú) സ്വതന്ത്ര അന്വേഷണം ആരംഭിച്ചു.
സംഭവം ആഗസ്റ്റ് 15-ാം തീയതി വെള്ളിയാഴ്ച പുലർച്ചെ 4.15 ന് ഒ’കൊന്നൽ സ്ട്രീറ്റിലെ ഹോളിഡേ ഇൻ ഹോട്ടലിനു സമീപം ആണ് നടന്നത്. ഗാർഡ അംഗവുമായി ഉണ്ടായ ഇടപെടലിനിടെ ആൾക്ക് “ഗുരുതര പരിക്ക്” സംഭവിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പുതിയ പോലീസ് നിയമപ്രകാരം കേസ് ഒംബുഡ്സ്മാൻ ഓഫീസിൽ കൈമാറി.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ, പ്രത്യേകിച്ച് ഹോട്ടലിനു സമീപം ഉണ്ടായിരുന്നവർ, ടാക്സി ഡ്രൈവർമാരും മറ്റ് വാഹന യാത്രികരും ഡാഷ്‌ക്യാം അല്ലെങ്കിൽ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ നൽകണമെന്ന് ഫിയോസ്രു അഭ്യർത്ഥിച്ചു.
“ഈ സ്വതന്ത്ര അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങൾ ഉള്ളവർ 0818 600 800 എന്ന നമ്പറിൽ അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്ന്” ഒംബുഡ്സ്മാൻ ഓഫീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ഫിയോസ്രു അറിയിച്ചു,