ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിലെ വാൾസാൽ പ്രദേശത്ത് ഇന്ത്യൻ വംശജയെന്ന് കരുതുന്ന 20 വയസ്സുള്ള യുവതിയെ ‘വംശീയ വിദ്വേഷത്തോടെ’ ബലാത്സംഗം ചെയ്ത സംഭവത്തിൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പ്രതിക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നു. ശനിയാഴ്ച വൈകുന്നേരം പാർക്ക് ഹാൾ ഏരിയയിൽ നിന്നാണ് ദുരിതത്തിലായ യുവതിയെ കണ്ടെത്തിയത്.
ആക്രമണം ‘വംശീയ വിദ്വേഷം’ കലർന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന വെള്ളക്കാരനായ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. സമീപ മാസങ്ങളിൽ ഓൾഡ്ബറിയിൽ ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് നേരെയുണ്ടായ സമാനമായ വംശീയ അതിക്രമത്തിന് പിന്നാലെയാണ് ഈ സംഭവം. പ്രതിയെ ഉടൻ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പോലീസ് അറിയിച്ചു.

