• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, May 17, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

മൂന്ന് ദിവസത്തെ ഡിസ്നിലാൻഡ് സന്ദർശനത്തിന് ശേഷം മകനെ കഴുത്തറത്ത് കൊന്ന് ഇന്ത്യൻ വംശജ

Chief Editor by Chief Editor
March 23, 2025
in Europe News Malayalam, France, USA Malayalam News, World Malayalam News
0
indian mom kills son in france

Indian-origin mom kills son in France

13
SHARES
434
VIEWS
Share on FacebookShare on Twitter

സ്വപ്‌നതുല്യമായ ഡിസ്‌നിലാന്റ് കാട്ടിക്കൊടുത്ത ശേഷം ഹോട്ടല്‍ മുറിയില്‍വെച്ച് 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ. ഇന്ത്യന്‍ വംശജയായ സരിത രാമരാജു ( 48) ആണ് അവധിയാഘോഷത്തിനു ശേഷം ക്രൂരത നടത്തിയത്. സംഭവത്തില്‍ സരിതയെ പോലീസ് അറസ്റ്റു ചെയ്തു. ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.

2018-ലെ വിവാഹമോചനത്തിനു ശേഷം കാലിഫോര്‍ണിയയില്‍ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് ഇവിടെ എത്തിയത്. മൂന്ന് ദിവസ്സത്തെ ഡിസ്‌നിലാന്റ് സന്ദര്‍ശനത്തിനുളള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാര്‍ച്ച് 19-നായിരുന്നു അവധി ആഘോഷിക്കാനായി തിരഞ്ഞെടുത്ത ഹോട്ടല്‍മുറി ഒഴിഞ്ഞ് കുട്ടിയെ അച്ഛന്റെ ഏല്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും മരിക്കാനുള്ള ഗുളിക സ്വയം കഴിച്ചിട്ടുണ്ടെന്നും ഇവര്‍ രാവിലെ ഒമ്പത് മണിയോടെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അറിയിച്ചു.

മരിച്ചു കിടക്കുന്ന പതിനൊന്നു വയസ്സുകാരനെയാണ് റൂമിലേക്കെത്തിയ പോലീസ് കാണുന്നത്. അടിയന്തര നമ്പറിലേക്ക് കൊലപാതക വിവരം അറിയിക്കുന്നതിന് ഏറെ നേരം മുമ്പുതന്നെ കുട്ടി മരിച്ചതായി പോലീസിന് വ്യക്തമാക്കി. സംഭവം നടക്കുന്നതിന് തലേന്ന് വാങ്ങിയ കത്തി താമസിച്ചിരുന്ന മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ കുട്ടിയുടെ സംരക്ഷണഅവകാശവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ പ്രകാശ് രാജുവുമായി സരിത നിയമപോരാട്ടതിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നോട് അഭിപ്രായം ചോദിക്കാതെ കുട്ടിയുടെ വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങളില്‍ പ്രകാശ് രാജു തീരുമാനം എടുത്തതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. പ്രാകാശ് രാജു ബെംഗളൂരു സ്വദേശിയാണെന്നും റിപ്പോർട്ടുകളുണ്ട്.

മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം കുട്ടിയുടെ സംരക്ഷണ അവകാശം അച്ഛനും മകനെ സന്ദർശനാനുമതി സരിതയ്ക്കും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ലഹിരിക്കടിമയായ ഭര്‍ത്താവില്‍ നിന്ന് കുട്ടിയെ മാറ്റി തന്റെ അടുത്തേക്ക് എത്തിക്കണമന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നതായും എന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു എന്നാല്‍ ഈ ആരോപണങ്ങളെ പ്രകാശ് രാജു തള്ളി.

Tags: IndianMomKillsSon
Next Post

പൈലറ്റ് പാസ്പോര്‍ട്ട് മറന്നു: അമേരിക്കയിൽ നിന്നും ചൈനയിലേക്കുള്ള വിമാനം പാതി വഴിയിൽ തിരിച്ച് പറന്നു

Popular News

  • nedumbassery ivin sijo murder case

    നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന് ഡബ്ലിനിൽ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും കുറഞ്ഞു

    14 shares
    Share 6 Tweet 4
  • ഇത് പുതിയ ഇന്ത്യ, ഇനിയും ഇങ്ങോട്ടു വന്നാല്‍ സര്‍വനാശം; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

    9 shares
    Share 4 Tweet 2
  • നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha