കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി; മൂന്ന് ചെടികള്‍ വളര്‍ത്താം – Germany Legalizes Cannabis use, Three Plants can be grown
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി.
ആരോഗ്യ സംഘടനകളുടേയും പ്രതിപക്ഷപാര്‍ട്ടികളുടേയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ജര്‍മനിയുടെ തീരുമാനം.
ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറിയിരിക്കുകയാണ്.
പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും അനുമതി. ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെക്കാളും വര്‍ധനവുണ്ടായെന്നും അതിനെ മറികടക്കാന്‍ പുതിയ നിയമം ഗുണം ചെയ്യുമെന്നുമാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.