ഐറിഷ് റെജിസ്‌ട്രേഷനുള്ള ലോറിയിൽ നിന്നും നാല് വിറ്റ്‌നാമീസും രണ്ടു ഇറാഖി സ്ത്രീകളെയും ഫ്രാൻസിൽ വെച്ച് രക്ഷപെടുത്തി. അയർലൻഡിലേക്കോ യുകെയിലേക്കോ കടക്കാൻ ശ്രമിച്ച സ്ത്രീകളുടെ സംഘം മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ലോറിയുടെ പിന്നിൽ 10 മണിക്കൂറിലധികം ചെലവഴിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച ഉച്ചയോടെ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ശീതീകരിച്ച വാനിൽ ചില ആളുകൾ അതിർത്തി കടന്നുവെന്ന് റിപ്പോർട്ടർക്ക് സന്ദേശം ലഭിക്കുകയും, തുടർന്ന് യൂറോപ്പിൽ ആണെങ്കിൽ ദയവായി രക്ഷിക്കണം എന്ന അപേക്ഷയുമായി ഒരു ഫോൺകാൾ ബിബിസി റിപോർട്ടർക് ലഭിക്കുകയുമായിരുന്നു.