• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam France

പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം; ഒരാൾക്ക് നിസ്സാര പരിക്ക്: മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതർ – A fire broke out in a rented house where Indian students lived in Paris; One minor injury: rest including the Malayali students are safe

Editor by Editor
April 9, 2025
in France
0
Fire in House Where Indian Students Lived in Paris

Fire in House Where Indian Students Lived in Paris

9
SHARES
307
VIEWS
Share on FacebookShare on Twitter

പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം; ഒരാൾക്ക് നിസ്സാര പരിക്ക്: മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതർ – A fire broke out in a rented house where Indian students lived in Paris; One minor injury: rest including the Malayali students are safe

പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം. മലയാളികളടക്കമുള്ള വിദ്യാർത്ഥികൾ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇക്കഴിഞ്ഞ ഒമ്പതാം തിയതി വൈകിട്ട് പാരിസ് സമയം 6ന് ആയിരുന്നു അപകടം. ഉത്തരേന്ത്യൻ വിദ്യാർത്ഥികളിൽ ഒരാൾക്കു നിസ്സാര പരുക്കേറ്റു. മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതരാണ്. അതേസമയം, മിക്കവാറും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസരേഖകളും പാസ്‌പോർട്ടും കത്തിനശിച്ചു.

പ്ലാസ്റ്റിക്കും ഉപയോഗിച്ചു നിർമ്മിച്ചിരുന്ന മുറികളിൽ തീപടർന്നശേഷമാണ് വിദ്യാർത്ഥികൾ വിവരം അറിഞ്ഞത്. മാനേജ്‌മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർത്ഥികളാണു വീട്ടിൽ താമസിച്ചിരുന്നത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാരിസുകാരനായ വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടർന്ന് സ്ഥലത്തു നിന്നു മാറേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു ദിവസം ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി. ഇന്നലെ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ പറഞ്ഞു. പൊലീസ് കേസെടുത്ത ശേഷമേ പാസ്‌പോർട്ടും മറ്റു രേഖകളും മറ്റും വീണ്ടെടുക്കുന്ന നടപടികളിലേക്ക് കടക്കാൻ കഴിയുവെന്നാണൂ വിദ്യാർത്ഥികളെ എംബസി അറിയിച്ചിരിക്കുന്നത്.

Tags: FireFranceParis
Next Post
Thrissur-pooram

തൃശൂര്‍ പൂരത്തിന് കൊടിയേറി.... 19നാണു പൂരം, 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്, അന്നു രാവിലെ തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    12 shares
    Share 5 Tweet 3
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.

    9 shares
    Share 4 Tweet 2
  • മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha