• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

എംപോക്‌സിന്റെ ഗുരുതര വകഭേദം യൂറോപ്പിലും; ആദ്യ രോഗബാധ സ്വീഡനിൽ സ്ഥിരീകരിച്ചു

Editor by Editor
August 16, 2024
in Europe News Malayalam
0
Monkeypox 2
76
SHARES
1.4k
VIEWS
Share on FacebookShare on Twitter

സ്‌റ്റോക്ക്‌ഹോം: എംപോക്‌സിന്റെ (മുന്‍പത്തെ എംപോക്‌സ്) അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്.

എംപോക്‌സിന്റെ ക്ലേഡ് വണ്‍ രൂപാന്തരത്തെ തുടര്‍ന്നുള്ള രോഗബാധയാണ് സ്വീഡനില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ നിലവിലെ എംപോക്‌സ് ബാധിതമായ മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ക്ലേഡ് വണ്‍, ക്ലേഡ് ടു എന്നിങ്ങനെ എംപോക്‌സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണുള്ളത്. ക്ലേഡ് ടു മങ്കിപോക്‌സ് ബാധയെ തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ക്ലേഡ് വണ്ണിനെ അപേക്ഷിച്ച് രൂക്ഷത കുറവാണ് ക്ലേഡ് ടുവിന്. സ്വീഡന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നേരത്തെതന്നെ ക്ലേഡ് ടു മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍രാജ്യങ്ങളില്‍ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags: EuropeM PoxMonkeypoxSwedenVirus
Next Post
Onam celebrations in Sligo on August 31

സ്ലൈഗോയിൽ ഓണാഘോഷം ഓഗസ്റ്റ് 31ന് ;ഒരുക്കങ്ങൾ പൂർത്തിയായി ഇത്തവണ എട്ടു കരകളുടെ വടംവലി ഹൈലൈറ്, ഗാനമേളയും.

Popular News

  • heavy rain in kerala holiday for educational

    9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, സ്പെഷൽ ക്ലാസുകളും വയ്‌ക്കരുത്; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

    9 shares
    Share 4 Tweet 2
  • ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്‌സ് മരിച്ചു

    10 shares
    Share 4 Tweet 3
  • ഐറിഷ് സഞ്ചാരികളിൽ ആശങ്ക ഉയർത്തി സ്പെയിനിലെ വിനോദസഞ്ചാര വിരുദ്ധ പ്രതിഷേധങ്ങൾ

    12 shares
    Share 5 Tweet 3
  • ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല;

    9 shares
    Share 4 Tweet 2
  • പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം; വേടനെതിരെ പരാതി

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha