ലുട്ടൺ എയർപോർട്ടിലെ ബഹുനില കാർ പാർക്കുകളിലൊന്ന് ഭാഗികമായി തകർന്നതിനെത്തുടർന്ന് ഉണ്ടായ തീപിടുത്തം മൂലം ലൂട്ടൺ വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു – നാല് അഗ്നിശമന സേനാംഗങ്ങളെയും എയർപോർട്ട് സ്റ്റാഫിലെ ഒരു അംഗത്തെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെഡ്‌ഫോർഡ്‌ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രാത്രി 9.38 ന് ഒരു വലിയ തീപിടിത്തം സ്ഥിതീകരിച്ചു, അതിന്റെ ഉച്ചസ്ഥായിയിൽ 15 ഫയർ എഞ്ചിനുകളും മൂന്ന് സ്പെഷ്യലിസ്റ്റ് ഏരിയൽ ഉപകരണങ്ങളും 100 ലധികം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
കാർ പാർക്കിന്റെ പകുതി ഭാഗവും തീപിടിത്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കെട്ടിടത്തിന് കാര്യമായ ഘടനാപരമായ തകർച്ചയുണ്ടായിട്ടുണ്ടെന്നും അഗ്നിശമനസേന അറിയിച്ചു.
ആ സമയത്ത് കാർ പാർക്കിൽ 1,500-ലധികം വാഹനങ്ങൾ ഉണ്ടായിരുന്നു എന്ന് ബെഡ്‌ഫോർഡ്‌ഷെയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ചീഫ് ഫയർ ഓഫീസർ ആൻഡ്രൂ ഹോപ്‌കിൻസൺ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബെഡ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ യാത്രക്കാർ ഈ സമയത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു.
പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തെ കുറിച്ചോ ഭാവി ബുക്കിംഗിനെ കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക് [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.
യാത്രക്കാർ അവരുടെ വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് അവരുടെ എയർലൈനുമായി ബന്ധപ്പെടണം എന്ന് എക്സിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ ല്യൂട്ടൻ എയർപോർട്ട് അറിയിച്ചു.