ലിറ്റിൽ ബ്രിട്ടൻ സ്ട്രീറ്റിലെ ഡിപോൾ അയർലൻഡ് നടത്തുന്ന സപ്പോർട്ടഡ് ടെമ്പററി അക്കോമഡേഷനിൽ ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് സ്‌ഫോടനമുണ്ടായത്. ബഹളം കേട്ടതായും പിന്നീട് പുക കണ്ടതായും പരിസരവാസികൾ പറഞ്ഞു.
റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ നടന്ന സംഭവത്തിന്റെ ഫലമായി ഒരാൾക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
ഗാർഡായിയും ഡബ്ലിൻ അഗ്നിശമന സേനയും നിലവിൽ സ്ഥലത്തുണ്ട്. നിരവധി താമസക്കാർ ഇപ്പോഴും കെട്ടിടത്തിന് പുറത്ത് ഫോയിൽ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്.
സംഭവസ്ഥലത്തെ പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനം ഒരു മുറിയിൽ മാത്രമായാണ് ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.