• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, July 24, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

ആളൊന്നിന് 60 ലക്ഷം; മനുഷ്യക്കടത്ത്, കോളേജുകള്‍ നിരീക്ഷണത്തില്‍, വന്‍ റാക്കറ്റെന്ന് ED

Chief Editor by Chief Editor
December 27, 2024
in Europe News Malayalam, Ireland Malayalam News, World Malayalam News
0
ed uncovers human trafficking network

ed uncovers human trafficking network

14
SHARES
460
VIEWS
Share on FacebookShare on Twitter

കാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു.

ഗുജറാത്തില്‍നിന്നുള്ള നാലംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19-ന് കാനഡ-യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും കൊടുംതണുപ്പിനെ തുടര്‍ന്ന് മരിച്ചത്.

വിഷയത്തില്‍ മുഖ്യപ്രതിയായി ഉയര്‍ന്നുവന്ന ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റു ചിലര്‍ക്കും എതിരെ അഹമ്മദാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് കള്ളപ്പണമിടപാട് സംബന്ധിച്ചും പരാതിയുള്ളത്.

വലിയൊരു റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകളെ കണ്ടെത്തി കാനഡ ആസ്ഥാനമായുള്ള കോളേജുകളിലും സര്‍വ്വകലാശാലകളിലും അഡ്മിഷന്‍ ഏര്‍പ്പാട് ചെയ്യുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് സ്റ്റുഡന്റ് വിസയിൽ കാനഡയില്‍ ഇവരെ എത്തിക്കും. തുടര്‍ന്ന് കോളേജുകളില്‍ ചേരുന്നതിന് പകരം നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുകയാണ് ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.

ഇത്തരത്തില്‍ ഒരാളില്‍ നിന്ന് 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡിസംബര്‍ 10, 19 തീയതികളിലായി മുംബൈ, നാഗ്പുര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് റെയ്ഡ നടത്തിയതായി ഇ.ഡി.അറിയിച്ചു.

മുംബൈയിലും നാഗ്പൂരിലും നടത്തിയ റെയ്ഡില്‍, കമ്മിഷന്‍ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നതിന് ‘കരാര്‍’ ഉണ്ടാക്കിയതായി ഇ.ഡി.കണ്ടെത്തി.

ഓരോ വര്‍ഷവും ഏകദേശം 35000 ത്തോളം വിദ്യാര്‍ത്ഥികളെ ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ കോളേജുകളിലേക്ക് റഫര്‍ ചെയ്തതായാണ് കണ്ടെത്തല്‍.

ഈ റാക്കറ്റില്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് മാത്രം ഏകദേശം 1,700-ഓളം ഏജന്റുമാരുണ്ട്. ഇന്ത്യയിലുടനീളം 3,500 ഏജന്റുമാരും അതില്‍ 800-ഓളം പേര്‍ സജീവമാണെന്നും കണ്ടെത്തിയതായി ഇ.ഡി.പറയുന്നു.

കാനഡ ആസ്ഥാനമായുള്ള 112 കോളേജുകള്‍ ഒരു സ്ഥാപനവുമായും 150-ലധികം കോളേജുകള്‍ മറ്റൊരു സ്ഥാപനവുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതായും ഇ.ഡി.വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ പങ്കാളിയായ 262 കോളേജുകളും യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം പ്രവര്‍ത്തിക്കുന്നവയാണെന്നും ഇ.ഡി.സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

Tags: BreakingNewsCanadaCrimeEDinvestigationGlobalNewshumantraffickingillegalimmigrationImmigrationIndiaJusticeNews
Next Post
Police

യുകെയിൽ കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

Popular News

  • air india plane power unit catches fire in landing at delhi airport

    യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; ദുരന്തങ്ങളൊഴിയാതെ എയർ ഇന്ത്യ വിമാനങ്ങൾ – AIR INDIA FLIGHT ISSUES

    11 shares
    Share 4 Tweet 3
  • വി എസ് അച്യുതാനന്ദൻ അന്തരിച്ചു, പോരാളികളുടെ പോരാളി, ലാല്‍സലാം വിഎസ്

    9 shares
    Share 4 Tweet 2
  • ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷവാർത്ത – ഡബ്ലിനിൽ നിന്നും ഇനി ദിവസവും 3 എമിറേറ്റ്‌സ് വിമാനം

    15 shares
    Share 6 Tweet 4
  • സ്ലൈഗോ ആശുപത്രിയിൽ കോവിഡ് ഔട്ട്ബ്രേക്ക് സന്ദർശകർക്ക് നിയന്ത്രണം

    9 shares
    Share 4 Tweet 2
  • സുനാമി മുന്നറിയിപ്പ്. അലാസ്‌കയില്‍ വന്‍ ഭൂചലനം; 7.3 തീവ്രത

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha