ഡബ്ലിൻ: അയർലൻഡിലെ മലയാളി സമൂഹത്തിന്റെ പ്രധാന കലാ-സാംസ്കാരിക സംഘടനകളിലൊന്നായ മൈൻഡിന് (MIND) 27 അംഗങ്ങളുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് സിജു ജോസ് സ്ഥാനത്ത് തുടരും. റൂബിൻ മാത്യൂസ് പടിപ്പുരയിൽ പുതിയ സെക്രട്ടറിയായി ചുമതലയേൽക്കും.
നവംബർ 16-ന് സെയിന്റ് മാർഗ്രെറ്സ് ഹാളിൽ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ സെക്രട്ടറി സാജു കുമാർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രെഷറർ ജോസി ജോസഫ് ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2026 മെയ് 30-ന് നടക്കാനിരിക്കുന്ന മെഗാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും ഈ യോഗത്തിൽ രൂപീകരിച്ചു.
പുതിയ ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിജു ജോസ്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മൈൻഡിന് ലഭിച്ച പ്രോത്സാഹനത്തിന് നന്ദി അറിയിക്കുകയും, വരും വർഷങ്ങളിലും മലയാളി സമൂഹത്തിന്റെ മുഴുവൻ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

പ്രധാന ഭാരവാഹികൾ:
| സ്ഥാനം | പേര് |
| പ്രസിഡന്റ് | സിജു ജോസ് |
| സെക്രട്ടറി | റൂബിൻ മാത്യൂസ് പടിപ്പുരയിൽ |
| ട്രെഷറർ | ആർവിൻ ശശിധരൻ |
| വൈസ് പ്രസിഡന്റ് | നിഷ ജോസഫ് |
| ജോയിന്റ് സെക്രട്ടറി | അഭിജിത് അനിലൻ |
| ജോയിന്റ് ട്രെഷറർ | ഷിബു ജോൺ |
| പബ്ലിക് റിലേഷൻ ഓഫീസർ | മാത്യൂസ് തയ്യിൽ |


