• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

2017-ൽ കാണാതായ ബ്രിട്ടീഷ് ബാലനെ ഫ്രാൻസിൽ കണ്ടെത്തി

Chief Editor by Chief Editor
December 15, 2023
in Europe News Malayalam, France, United Kingdom News / UK Malayalam News
0
Boy who went missing for 6 years found in France

Boy who went missing for 6 years found in France

9
SHARES
306
VIEWS
Share on FacebookShare on Twitter

ആറുവർഷം മുമ്പ് സ്പെയിനിൽ അമ്മയ്ക്കും മുത്തച്ഛനുമൊപ്പം കാണാതായ സ്കൂൾ വിദ്യാർത്ഥിയെ തെക്കൻ ഫ്രാൻസിൽ ജീവനോടെ കണ്ടെത്തി.

കാണാതാകുമ്പോൾ 11 വയസായിരുന്നു അലക്സ് ബാറ്റിക്ക്. ഇപ്പോൾ 17 വയസായി. കുട്ടിയെ കണ്ടെത്തിയെന്നു കാണിച്ച് മുത്തശ്ശി പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം ലോകമറിഞ്ഞത്.

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിലായിരുന്നു അലക്സ് താമസിച്ചിരുന്നത്. അമ്മക്കും മുത്തശ്ശനുമൊപ്പം സ്​പെയിനിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയെ ഒരുപാടിടങ്ങളിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കുട്ടിയെ റോഡിൽ കണ്ട വാഹനമോടിക്കുന്നയാളാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡെലിവറി ഡ്രൈവറായ ഫാബിൻ അക്സിഡിനിയാണ് ബുധനാഴ്ച പുലർച്ചെ പൈറിനീസിന്റെ താഴ്‌വരയിലെ റോഡിലൂടെ അലക്‌സ് നടക്കുന്നത് കണ്ടത്. ‘താൻ നാല് ദിവസമായി നടക്കുകയാണെന്നും മലനിരകളിലെ ഒരു സ്ഥലത്തു നിന്നാണ് പുറപ്പെട്ടതെന്നും കുട്ടി വിശദീകരിച്ചു, എന്നാൽ എവിടെയാണെന്ന് പറഞ്ഞില്ല’.- അക്സിഡിനി പറഞ്ഞു. ഡെലിവറി ഡ്രൈവറുടെ ഫോൺ വാങ്ങി മുത്തശ്ശിക്ക് മെസേജ് അയച്ചപ്പോഴാണ് കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന വിവരം മനസിലാകുന്നത്. “ഞാൻ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു. എനിക്ക് വീട്ടിലേക്ക് തിരിച്ചുവരണം” – എന്നായിരുന്നു കുട്ടിയുടെ സന്ദേശം.

Tags: Boy MissingDecemberFound in FranceFranceUK
Next Post
നഴ്‌സുമാരുടെ നഷ്ടപരിഹാര പോരാട്ടം: വാർഷിക അവധിക്ക് വേണ്ടി INMO പോരാടുന്നു

നഴ്‌സുമാരുടെ നഷ്ടപരിഹാര പോരാട്ടം: വാർഷിക അവധിക്ക് വേണ്ടി INMO പോരാടുന്നു

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1