അയർലൻഡ്, റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലെ കാസിൽറിയ പട്ടണത്തിലുള്ള ഡെമെസ്‌നെ ഏരിയയിലെ നദിയിൽ 70 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ 3:30-ഓടെയാണ് സംഭവം.
നദിയിൽ ഒരാൾ ഇറങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഗാർഡയും മറ്റ് എമർജൻസി സർവീസുകളും ഉടൻ സ്ഥലത്തെത്തി. തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സ്ഥലത്തെ പ്രാദേശിക ഗാർഡെ സംഘം സ്ഥലത്ത് സുരക്ഷാ വലയം തീർത്തിട്ടുണ്ട്.
ഗാർഡെ അധികൃതരുടെ പ്രസ്താവന പ്രകാരം, മരിച്ച സ്ത്രീക്ക് ഏകദേശം 70 വയസ്സ് പ്രായം വരുമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം നടത്തും. ഇതിനായി മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിലെ മോർച്ചറിയിലേക്ക് മാറ്റി. കോറോണറെയും സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഗാർഡെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ തുടർനടപടികൾ തീരുമാനിക്കുമെന്ന് ഗാർഡ വക്താവ് അറിയിച്ചു. ഈ ദുരന്തത്തിൽ പ്രദേശവാസികൾ ഞെട്ടലിലാണ്.