കൗണ്ടി കോർക്ക് – കോർക്കിലെ ഗ്ലാൻമൈറിലെ ഡങ്കറ്റിൽ-ബാലിംഗ്ലന്ന മേഖലയിലുണ്ടായ വാഹനാപകടത്തിൽ 61 വയസ്സുകാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50-നാണ് സംഭവം നടന്നത്.
ഒറ്റ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവറായിരുന്ന സ്ത്രീയെ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പ്രഖ്യാപിച്ചു.
അപകടത്തെ തുടർന്ന് റോഡ് അടച്ചു. ഗാർഡ ഫോറൻസിക് കൊളീഷൻ ഇൻവെസ്റ്റിഗേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ സാങ്കേതിക പരിശോധനകൾ നടക്കുകയാണ്.
അപകടം കണ്ടവർ വിവരങ്ങൾ നൽകണമെന്ന് ഗാർഡ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് 1.30-നും 2.10-നും ഇടയിൽ ഈ പ്രദേശത്തുകൂടി യാത്ര ചെയ്തവരും വാഹനങ്ങളിൽ ഡാഷ്-ക്യാം ഉൾപ്പെടെയുള്ള ക്യാമറകളുള്ളവരും ആ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണം.
അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ മേഫീൽഡ് ഗാർഡ സ്റ്റേഷനുമായി 021 4558510 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാവുന്നതാണ്.