ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ (INMO) കണക്കുകൾ പ്രകാരം 2023-ൽ ഐറിഷ് ആശുപത്രികളിൽ 121,526 രോഗികൾ കിടക്കയില്ലാതെ വലഞ്ഞു. പക്ഷെ, ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ ആശുപത്രികളിലെ തിരക്ക് ഏറ്റവും മോശമായ വർഷമാണ് 2023 എന്ന ഐഎൻഎംഒയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് എച്ച്എസ്ഇ (HSE) നിലപാട്.
ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നൽകുവാൻ എച്ച്എസ്ഇ വെബ്‌സൈറ്റിൽ ഡാറ്റ പങ്കിടാൻ തുടങ്ങുമെന്ന് ഹെൽത്ത് സർവീസസ് അറിയിച്ചു.
‘ട്രോളി നമ്പറുകൾ വളരെ ഉയർന്നതാണ്, എന്നിരുന്നാലും ഈ വർഷം റെക്കോർഡ് സംഖ്യ കണ്ടു എന്ന വാർത്തകൾ ശരിയല്ല,’ എച്ച്എസ്ഇ പ്രസ്താവനയിൽ പറഞ്ഞു.
ക്രിസ്മസിന് ആറ് ദിവസം മാത്രം ബാക്കിനിൽക്കെ, രാജ്യത്തുടനീളമുള്ള ‘തിരക്കേറിയതും ജീവനക്കാരില്ലാത്തതുമായ’ ആശുപത്രികളിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെ സമ്മർദ്ദത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് യൂണിയൻ അവകാശപ്പെട്ടു. INMO-യുടെ കണക്കുകൾ പ്രകാരം 2023-ൽ 121,526-ലധികം രോഗികൾ ഐറിഷ് ആശുപത്രികളിൽ കിടക്കയില്ലാതെ പോയി. ഇത് ശരിയാണെങ്കിൽ, 2006-ൽ കണക്കുകൾ സമാഹരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശം വർഷമാണ് 2023.
INMO-യുടെ കണക്കുകൾ പ്രകാരം, ഈ വർഷത്തെ ട്രോളി വാച്ച് എണ്ണത്തിൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് (UHL) ആണ് ഏറ്റവും തിരക്കേറിയത്, കാരണം 21,141 രോഗികൾ ട്രോളിയിൽ കാത്തിരിക്കുന്നു.
ആദ്യ അഞ്ചിൽ ബാക്കിയുള്ള മാറ്റാശുപത്രികൾ:
- കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (12,487 രോഗികൾ)
- യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ (8,914 രോഗികൾ)
- സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (8,094 രോഗികൾ)
- സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (6,555 രോഗികൾ)