യുകെയിൽ വർധിച്ചുവരുന്ന വില്ലൻ ചുമ (വൂപിങ് കഫ്) കേസുകളിൽ പ്രതികരണമായി എൻഎച്ച്എസ് ഔദ്യോഗിക മാർഗനിർദേശം പുറപ്പെടുവിച്ചു.
നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത്. ഇത്തരം കേസുകളിൽ രാജ്യത്ത് 25 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തി. ഈ വർഷം ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ, യുകെയിൽ മൊത്തം 716 വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് – ഇത് 2022 ലെ ഇതേ കാലയളവിനേക്കാൾ 3 മടങ്ങ് കൂടുതലാണ്. ജലാദോഷത്തോട് സാമമ്യള്ള ലക്ഷണങ്ങളോടെയാണ് രോഗം തുടങ്ങുന്നത്. പിന്നീട് മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന ചുമയായി മാറുന്നു.
കോവിഡ് കാലത്ത് ലോക്ഡൗൺ ആയതിനാൽ അണുബാധക്ക് കുറവുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും വർധിച്ചതായി ഹെൽത്ത് ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഗായത്രി അമൃതലിംഗം ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും വില്ലൻ ചുമ വരാം. 100 ദിവസത്തെ ചുമ ഹെർണിയ, വാരിയെല്ലുകൾക്ക് പ്രശ്നം, ചെവിയിൽ അണുബാധ, മൂത്രാശയ അണുബാധ എന്നിവക്ക് കാരണമാകുന്നു. വില്ലൻ ചുമ ബാധിച്ചാൽ ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് പറയുന്നു. തീവ്രമായ ചുമ ഛർദിയിലേക്കും വ്രണത്തിലേക്കും വാരിയെല്ലുകൾ പൊട്ടിപ്പോകാനും ഇടയാക്കും.
കുട്ടികളിലും മുതിർന്നവരിലും നിങ്ങൾ ശ്രദ്ധിക്കേണ്ട ‘100 ദിവസം നീണ്ടുനിൽക്കുന്ന’ വില്ലൻ ചുമയുടെ ലക്ഷണങ്ങൾ:
നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധ പിടിപെട്ടാൽ, വില്ലൻ ചുമയുടെ ആദ്യ ലക്ഷണങ്ങൾ ജലദോഷം പോലെയാണ്. ഉയർന്ന താപനില അസാധാരണമാണെങ്കിലും, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയിൽ ലക്ഷണങ്ങൾ ആരംഭിക്കാം.
ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, നിങ്ങൾക്കോ നിങ്ങളുടെ കുട്ടിക്കോ:
- രാത്രിയിൽ കൂടുതൽ വഷളാകുന്ന കുറച്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ചുമ
- ചുമകൾക്കിടയിൽ ശ്വാസം മുട്ടൽ
- കട്ടിയുള്ള മ്യൂക്കസ് (ഛർദ്ദിക്കാൻ ഇടയാക്കിയേക്കാം)
- മുഖം വല്ലാതെ ചുവന്നു വരിക (മുതിർന്നവരിൽ കൂടുതൽ സാധ്യത)
എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ വരെ നീണ്ടുനിൽക്കും.
രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന്, ധാരാളം വിശ്രമം എടുക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, അസ്വസ്ഥത ലഘൂകരിക്കാൻ പാരസെറ്റമോൾ അല്ലെങ്കിൽ ഐബുപ്രോഫെൻ എന്നിവ കഴിക്കാൻ NHS ശുപാർശ ചെയ്യുന്നു.
കുട്ടികൾക്ക് വില്ലൻ ചുമയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ സാധരണയായി ചുമയ്ക്ക് കൊടുക്കാറുള്ള മരുന്ന് നൽകരുതെന്ന് NHS വ്യക്തമായി പ്രസ്താവിക്കുന്നു. വില്ലൻ ചുമയെ പ്രതിരോധിക്കാൻ അത്തരം മരുന്നുകൾക്ക് സാധിക്കില്ല.
വില്ലൻ ചുമ വളരെ പകർച്ചവ്യാധിയായതിനാൽ, ‘ആൻറിബയോട്ടിക്കുകൾ ആരംഭിച്ച് 48 മണിക്കൂർ കഴിഞ്ഞ് അല്ലെങ്കിൽ നിങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ ഇല്ലെങ്കിൽ നിങ്ങളുടെ ലക്ഷണങ്ങൾ ആരംഭിച്ച് 3 ആഴ്ചകൾ വരെ’ ജോലിയിൽ നിന്നോ കുട്ടികളെ സ്കൂളിൽ നിന്നോ നഴ്സറിയിൽ നിന്നോ മാറ്റി നിർത്താൻ NHS ഉപദേശിക്കുന്നു.
ജലദോഷം പോലുള്ള ലക്ഷണങ്ങൾ ആരംഭിച്ച് ഏകദേശം 6 ദിവസം മുതൽ ചുമ ആരംഭിച്ച് 3 ആഴ്ച വരെ പകർച്ചവ്യാധി ഘട്ടം നീണ്ടുനിൽക്കും.
കൂടുതൽ വിവരങ്ങൾക്ക് വായിക്കാം: