കാത്തിരിപ്പിനൊടുവിൽ ‘പ്രേമലു’ ഒടിടിയിലേക്ക് – Premalu to Release in OTT on April 12
സൂപ്പർഹിറ്റ് ചിത്രം Premalu ഒടിടിയിലേക്ക്. യുവതാരങ്ങളായ നസ്ലിൻ, മമതി ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 130 കോടി രൂപയാണ് ചിത്രം കലക്ഷനിലൂടെ സ്വന്തമാക്കിയത്. അതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസ്‌നി പ്രസ് ഹോട്ട് സ്റ്റാറിൽ ഏപ്രിൽ 12 മുതൽ ചിത്രം സ്ട്രീം ചെയ്യും. യുവാക്കളും കുടുംബപ്രേക്ഷകരും Premalu ഏറ്റെടുത്തിരുന്നു. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയിൽ അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.