നെറ്റ്ഫ്ലിക്സ് വിവിധ രാജ്യങ്ങളിൽ സൗജന്യമായി സ്ട്രീം ചെയ്യാനായി തയാറെടുക്കുന്നതായി റിപ്പോർട്ട്. പരാമവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ സ്ട്രീമിങ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടില്ല. യൂറോപ്പിലും ഏഷ്യയിലും സൗജന്യ സ്ട്രീമിങ്ങിനാണ് ശ്രമമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
കെനിയയിൽ ഈ പദ്ധതി നെറ്റ്‌ഫ്ലിക്സ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം കെനിയയിലെ സൗജന്യ സേവനം നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചു.
എന്തു തന്നെയായാലും യുഎസിൽ സൗജന്യ സ്ട്രീമിങ്ങിന് സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. കാരണം, നെറ്റ്ഫ്ലിക്സ് യുഎസിൽ നിന്ന് ഇപ്പോൾ തന്നെ പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു.
യൂട്യൂബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് നെറ്റ്ഫ്ലിക്സിനാണ്. എന്നാൽ പരസ്യമേഖലയിലേക്ക് കടക്കുമ്പോൾ യുട്യൂബിനേക്കാൾ വളരെയേറെ താഴെയാണ്. സൗജന്യ സേവനത്തിലൂടെ കൂടുതൽ പരസ്യം നേടാമെന്നും നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നുണ്ട്.