അയർലൻഡിലെ മലയാളികൾക്കിടയിൽ ഒരു സംഘടന കൂടി രൂപം കൊണ്ടിരിക്കുന്നു…
ഡബ്ലിനിലെ D15 പ്രദേശത്തുള്ള മലയാളികളുടെ നേതൃത്വത്തിൽ “മിഴി” എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നു..
കേരളവും, മലയാളവും എന്നും മലയാളിക്ക് ഒരു വികാരമാണ്..
ജന്മനാട്ടിൽ നിന്നും കാതങ്ങൾക്കപ്പുറം പ്രവാസ ജീവിതം നയിക്കുമ്പോഴും, സ്വന്തം നാടിന്റെ സംസ്കാരവും മൂല്യങ്ങളും വിട്ടുപോകാതിരിക്കുവാനും അത് വരും തലമുറയിലെക്കെത്തിക്കുവാനുമുള്ള ചിന്തയോട് കൂടി ഉടലെടുത്തിരിക്കുന്ന “മിഴിയുടെ ” പ്രവർത്തനങ്ങൾക്ക് 2024 ജനുവരി 14 ആം തീയതി dunboyne യിലുള്ള st പീറ്റേഴ്സ് GAA ക്ലബ്ബിൽ വെച്ച് തുടക്കം കുറിക്കുന്നതായിരിക്കും
അത്യാകർഷകമായ കലാപരിപാടികളും, അതിവിപുലമായ ഡിന്നറും ഉൾപ്പെടുന്ന പരിപാടിയിൽ അയർലൻഡിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ soul beats ന്റെ ഗാനമേളയും ഒരു മുഖ്യ ആകർഷണമായിരിക്കും..
മിഴിയെ കുറിച്ചും മിഴിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും കൂടുതൽ അറിയുവാനും, പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..
Lalu +353894288675
Alex +353871237342
Abi +353870925724
Anu +353879792996
Jojo +353892146681