• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Business

ബോയിംഗ് 737 MAX: അവസാനിക്കാത്ത പ്രതിസന്ധികൾ

Chief Editor by Chief Editor
January 7, 2024
in Business, Info Wire, World Malayalam News
0
Boeing 737 MAX grounding after Alaska incident

Boeing 737 MAX grounding after Alaska incident

9
SHARES
307
VIEWS
Share on FacebookShare on Twitter

2018 ഒക്ടോബറിൽ ആരംഭിച്ച പ്രക്ഷുബ്ധമായ യാത്രയിൽ, ബോയിങ്ങിന്റെ 737 MAX സീരീസ് വിമാനങ്ങൾ നിരവധി വെല്ലുവിളികളും തിരിച്ചടികളും സുപ്രധാന നിമിഷങ്ങളും ഇതിനോടകം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. മാരകമായ തകർച്ചകൾ മുതൽ ആഗോള ഗ്രൗണ്ടിംഗുകൾ, ഉൽപ്പാദനം നിർത്തിവയ്ക്കൽ, നിയന്ത്രണ പരിശോധന എന്നിവ വരെ, 737 MAX-ന്റെ ആഖ്യാനം പരീക്ഷണങ്ങളുടെയും നാമമാത്രമായ വിജയങ്ങളുടെയും സങ്കീർണ്ണമായ ഒരു ചിത്രമാണ്.

2018 ഒക്ടോബറിൽ, ലയൺ എയർ ഉടമസ്ഥതയിലുള്ള മാക്‌സ് വിമാനം ഇന്തോനേഷ്യയിൽ തകർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന 189 പേരുടെയും ജീവൻ അപഹരിച്ചു. ഇത് ബോയിങ്ങിന്റെ 737 MAX സീരിസിന്റെ പ്രക്ഷുബ്ധമായ യാത്രയുടെ തുടക്കംകുറിച്ചു.

ലയൺ എയർ ക്രാഷിനുശേഷം, 2018 നവംബറിൽ, സാധ്യമായ സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ഡിസൈൻ മാറ്റങ്ങളുടെ പേരിൽ യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (FAA) ബോയിംഗും പോരാടുന്നത് കണ്ടു. എന്നാൽ, 2019 മാർച്ചിൽ എത്യോപ്യൻ എയർലൈൻസ് ബോയിംഗ് 737 MAX വിമാനം തകർന്ന് 157 പേരുടെ മരണത്തിന് ഇടയാക്കിയതോടെ സുരക്ഷാ പ്രശ്‌നങ്ങൾ രൂക്ഷമായി. ചൈനയുടെ ഏവിയേഷൻ റെഗുലേറ്ററിൽ തുടങ്ങി FAA ഉൾപ്പെടെയുള്ള മറ്റ് ഏജൻസികൾ MAX ജെറ്റുകൾ ഗ്രൗണ്ട് ചെയ്താണ് ഇതിനോട് പ്രതികരിച്ചത്.

2019 ഏപ്രിലിൽ 737 MAX-ന്റെ സുരക്ഷ സൂക്ഷ്മമായി പരിശോധിക്കാൻ FAA ഒരു അന്താരാഷ്ട്ര ടീമിനെ നിയോഗിച്ചത് പ്രതീക്ഷക്ക് വകനൽകി. പക്ഷെ, ലോകരാഷ്ട്രങ്ങളുടെ കടുത്ത നിയന്ത്രണങ്ങളിൽ വലഞ്ഞ ബോയിംഗിന് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. അതിൽ പ്രധാനപ്പെട്ടത്, 737 MAX-ന്റെ ഉൽപ്പാദനം ഏകദേശം 20% കുറക്കേണ്ടിവന്നു എന്നതാണ്. 2019 ജൂലൈയിൽ ബോയിംഗ് അവരുടെ എക്കാലത്തെയും വലിയ ത്രൈമാസ നഷ്ടം രേഖപ്പെടുത്തിയത് അവർ നേരിടുന്ന സാമ്പത്തിക ആഘാതം വ്യക്തമാക്കി.

2019 സെപ്റ്റംബർ-ഒക്ടോബർ കാലയളവ് സുപ്രധാന തീരുമാനങ്ങൾക്ക് വഴിവെച്ചു. കലുഷിതമായ സാഹചര്യങ്ങൾ ആഞ്ഞടിച്ചപ്പോൾ, വിമാനത്തിന്റെ വികസനം, നിർമ്മാണം, പ്രവർത്തനം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ ബോയിങ്ങിന്റെ ഡയറക്ടർ ബോർഡ് ഒരു സ്ഥിരം സുരക്ഷാ സമിതി രൂപീകരിക്കാൻ നിർബന്ധിതരായി. ബോയിങ്ങിന്റെ വാണിജ്യ വിമാന വിഭാഗത്തിന്റെ തലവനായ കെവിൻ മക്അലിസ്റ്ററിനെ പുറത്താക്കുന്നതിലേക്ക് വരെ അത് എത്തിച്ചേർന്നു.

ഇരട്ട അപകടങ്ങളുടെ പശ്ചാത്തലത്തിൽ സിഇഒ ഡെന്നിസ് മുയിലൻബർഗിനെ പിരിച്ചുവിട്ടതോടെ 2019 അവസാനം ബോയിംഗ് എന്ന കമ്പനിയുടെ സമൂലമായ
മാറ്റമാണ് ലോകം കണ്ടത്. 2020-ന്റെ തുടക്കത്തിൽ ബോയിംഗ് 737 ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചു.

തിരിച്ചടികൾക്കിടയിലും, കുറഞ്ഞ നിരക്കിൽ ബോയിംഗ് 737 MAX ഉത്പാദനം പുനരാരംഭിച്ചതിനാൽ 2020 മെയ് ജാഗ്രതയോടെയുള്ള പുനരുജ്ജീവനം കണ്ടുതുടങ്ങി. 2020 ജൂണിൽ പുനർരൂപകൽപ്പന ചെയ്ത 737 MAX-ന് വേണ്ടിയുള്ള ദീർഘകാല ഫ്ലൈറ്റ് ടെസ്റ്റുകൾ റെഗുലേറ്റർമാരുടെ നിയന്ത്രണത്തിൽ ആരംഭിച്ചു.

2020 നവംബറിൽ യു.എസ്. എഫ്.എ.എ ഗ്രൗണ്ടിംഗ് ഓർഡർ പിൻവലിച്ച് 737 മാക്‌സിന് വീണ്ടും പറക്കാൻ അനുവദിച്ചപ്പോൾ പ്രതീക്ഷയുടെ ചിറകുമുളച്ചു. 2021 ജനുവരിയിൽ യൂറോപ്പിൽ MAX-ന്റെ സേവനം പുനരാരംഭിക്കാൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി അംഗീകാരം നൽകി. എന്നിരുന്നാലും, 2021 മാർച്ചിൽ ചൈനയുടെ ഏവിയേഷൻ റെഗുലേറ്റർ ഫ്ലൈറ്റ് ടെസ്റ്റുകൾ നടത്തുന്നതിന് മുമ്പ് പ്രധാന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത് സുരക്ഷാ ആശങ്കകൾ നിലനിന്നിരുന്നു.

തൊട്ടടുത്ത മാസം ഇലക്ട്രിക്കൽ പ്രശ്‌നങ്ങൾ കാരണം ബോയിംഗ് 737 മാക്‌സ് ഡെലിവറികൾ നിർത്തിവെയ്‌ക്കേണ്ടിവന്നു. 2021 നവംബറിൽ നിയമപരമായ പോരാട്ടങ്ങളുടെ അനന്തര ഫലമായി, നിലവിലെയും മുൻപുണ്ടായിരുന്നതുമായ ബോയിംഗ് കമ്പനി ഡയറക്ടർമാർക്ക് സുരക്ഷാ മേൽനോട്ടത്തിന്റെ പേരിൽ ഷെയർഹോൾഡേഴ്സിന് $237.5 മില്ല്യൺ ഒത്തുതീർപ്പിന് നൽകേണ്ടിവന്നു.

തുടർന്നുള്ള മാസങ്ങളിലും നിരവധി വെല്ലുവിളികൾ ബോയിംഗ് നേരിട്ടെങ്കിലും, അതിൽ പ്രധാനപ്പെട്ടത്ത് 737 മാക്‌സ് 7 സർട്ടിഫിക്കേഷന്റെ പ്രധാന രേഖകൾ അപൂർണ്ണമാണെന്നും പുനർമൂല്യനിർണയം ആവശ്യമാണെന്നും കൊണ്ടുള്ള എഫ്‌എഎ അറിയിപ്പായിരുന്നു. തുടർന്നും പ്രതിസന്ധികൾ പിന്തുടർന്നുകൊണ്ടേയിരുന്നു.

2019-ന് ശേഷം ആദ്യമായി 2023 ഡിസംബറിൽ ബോയിംഗ് 787 ഡ്രീംലൈനർ ചൈനയിലേക്ക് നേരിട്ട് ഡെലിവറി നടത്തിയപ്പോൾ, 737 MAX-നെ ചുറ്റിപറ്റി മരവിച്ച ചൈനയുമായുള്ള ബന്ധങ്ങളിൽ ഉരുകാൻ സാധ്യതയുള്ളതായി സൂചന നൽകി.

പക്ഷെ, ഒരു പുതിയ 737 MAX 9 വിമാനത്തിൽ ക്യാബിൻ പാനൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അലാസ്കൻ എയർ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത് വീണ്ടും വിമാനങ്ങളെ സുരക്ഷാ പ്രശ്നങ്ങളുടെ നിഴലിൽ നിർത്തിയിരിക്കുകാണ്. യുഎസ് FAA സുരക്ഷാ പരിശോധനകൾക്കായി ചില 737 MAX 9 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യാൻ നിർദേശിച്ചതോടെ, വെല്ലുവിളികളുടെയും പ്രതിരോധശേഷിയുടെയും സങ്കീർണ്ണമായ ബോയിങ്ങിന്റെ വിവരണത്തിലേക്ക് മറ്റൊരു അധ്യായം കൂട്ടിച്ചേർത്തിരിക്കുകയാണ്.

Tags: Alaskan AirBoeing 737 MAXFAAInfoUSAWorld
Next Post
ഡോ. ആനി ഫിലിപ്പ് യുകെയിൽ അന്തരിച്ചു, നഷ്ടമായത് നാല് രാജ്യങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഗൈനക്കോളജിസ്റ്റിനെ

ഡോ. ആനി ഫിലിപ്പ് യുകെയിൽ അന്തരിച്ചു, നഷ്ടമായത് നാല് രാജ്യങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഗൈനക്കോളജിസ്റ്റിനെ

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha