അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻ എന്നിവയിലെ തങ്ങളുടെ നിക്ഷേപം പിൻവലിക്കുമെന്ന് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) അറിയിച്ചു. രണ്ട് അദാനി ഗ്രൂപ്പ് കമ്പനികളിൽ ഐഎച്ച്‌സിക്ക് ഒരു ശതമാനത്തിലധികം ഓഹരികൾ ഉണ്ടെന്നും ഹോൾഡിംഗുകളുടെ മൂല്യം 3,327 കോടി രൂപയാണെന്നും ഒരു റിപ്പോർട്ട് പറയുന്നു. “മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോ റീബാലൻസിങ് സ്ട്രാറ്റജിയുടെ ഭാഗമാണ് തീരുമാനം,” ഐഎച്ച്‌സി പറഞ്ഞു.