• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Automobile

10 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് ടൊയോട്ട

Editor by Editor
December 21, 2023
in Automobile
0
black toyota car steering wheel

Photo by Christina Telep on Unsplash

9
SHARES
301
VIEWS
Share on FacebookShare on Twitter

എയർബാഗിൽ തകരാറു കണ്ടെത്തിയതിനു പിന്നാലെ 10 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് ടൊയോട്ട. 2020 മുതൽ 2022 വരെയുള്ള ടൊയോട്ട, ലെക്‌സസ് മോഡൽ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. കൃത്യമായ രീതിയിൽ മുന്‍ സീറ്റിലെ എയർ ബാഗ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയരുകയും ഇതിനു പിന്നാലെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടതനും പിന്നാലെയാണ് കാറുകൾ തിരികെ വിളിച്ചത്. അമേരിക്കയിൽ 1 മില്യണ്‍ കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോട്ട ബുധനാഴ്ച വിശദമാക്കിയത്. ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ടൊയോട്ടയുടെ (ആവലോണ്‍, ആവലോണ്‍ ഹൈബ്രിഡ് 2020-2021, കാംമ്രി, കാംമ്രി ഹൈബ്രിഡ് 2020-2021, കൊറോള 2020-2021, ഹൈലാന്‍ഡർ, ഹൈലാന്‍ഡർ ഹൈബ്രിഡ് 2020-2021, ആർഎവി4, ആർഎവി4 ഹൈബ്രിഡ് 2020-2021, സിയന്ന ഹൈബ്രിഡ് 2021)

ലെക്സസിന്‍റെ (ഇഎസ്250 2021, ഇഎസ്300എച്ച് 2020-2022, ഇഎസ്350 2020-2021, ആർഎക്സ് 350 2020-2021, ആർഎക്സ് 450 എച്ച് 2020-2021) എന്നിവയും ഈ മോഡലുകളുടെ ചില ഹൈബ്രിഡുകളും തിരിച്ചുവിളിച്ച പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ട, ലക്സസ് ഡീലർമാർ ഈ വാഹനങ്ങൾ സൗജന്യമായി പരിശോധിക്കുകയും ഒസിഎസ് സെന്‍സറിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും ടൊയോട്ട വിശദമാക്കി. കാറുകൾ തിരിച്ചുവിളിക്കുകയാണെങ്കിൽ 2024 ഫെബ്രുവരി പകുതിയോടെ ടൊയോട്ട ഉപഭോക്താക്കളെ അറിയിക്കുമെന്നും ടൊയോട്ട വെബ്സൈറ്റിലൂടെ വിശദമാക്കി. തിരിച്ചു വിളിച്ച കാറുകളുടെ കൂട്ടത്തിൽ തങ്ങളുടെ കാറും ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. തിരിച്ചുവിളിക്കലിൽ തങ്ങളുടെ കാർ ഉൾപ്പെടുത്തിയേക്കാമെന്ന് കരുതുന്ന ടൊയോട്ട ഉടമകൾക്ക് വിശദാംശങ്ങൾക്ക് 1-800-331-4331 എന്ന നമ്പറിൽ വിളിച്ചും അന്വേഷിക്കാവുന്നതാണ്.

നവംബറിൽ 1.9 ആർഎവി 4 എസ്യുവി ബാറ്ററി തകരാറിനെ തുടർന്നും ഒക്ടോബറിൽ 751000 ടൊയോട്ട ഹൈലാന്‍ഡർ ടാബുകളിലെ തകരാർ മൂലവും ടൊയോട്ട തിരികെ വിളിച്ചിരുന്നു. ഈ അടുത്ത കാലത്തെ ടൊയോട്ടയുടെ ഏറ്റവും വലിയ തിരികെ വിളിക്കലാണ് ഇതെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags: Airbag IssueAutomobileLexusToyota
Next Post
സ്ലിഗോയിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ചു

സ്ലിഗോയിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ചു

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1