• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News Israel Malayalam News

വന്‍ യുദ്ധം! ഇസ്രായേലിന് നേര്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഇറാന്‍; കടുത്ത ഭീതിയില്‍ ലോകം

Editor by Editor
October 1, 2024
in Israel Malayalam News
0
israel-lebanon-crisis-iran-fires-dozens-of-missiles-at-israel
15
SHARES
489
VIEWS
Share on FacebookShare on Twitter

ടെഹ്‌റാന്‍: ഇസ്രായേല്‍ – ഹിസ്ബുള്ള സംഘര്‍ഷം നിലനില്‍ക്കവേ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേലിലേക്ക് ഡസണ്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത് എന്നാണ്  ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹിസ്ബുള്ള മേധാവി നസ്രള്ളയേയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും വധിച്ചതിന് പ്രതികാരമായിട്ടാണ് മിസൈല്‍ ആക്രമണമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിറകെ ആണ് ആക്രമണം തുടങ്ങിയത്. 

ഇസ്രായേലില്‍ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ സുരക്ഷിത സ്ഥാനം വിട്ട് പുറത്തിറങ്ങരുത് എന്നാണ് മുന്നറിയിപ്പ്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണസജ്ജമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

Tags: HisbullaIranIsraelJerusalemMissile AttackWar
Next Post
Irish Budget 2025

ഐറിഷ് ബജറ്റ് 2025: പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha